ഉണക്കാനിട്ട ഉള്ളികളിൽ കാർ കയറി; കൗൺസിലർക്ക്‌ മർദനമേറ്റു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 9, 2019

ഉണക്കാനിട്ട ഉള്ളികളിൽ കാർ കയറി; കൗൺസിലർക്ക്‌ മർദനമേറ്റു

ചെമ്മാട്: ഉണക്കാനിട്ട ഉള്ളിയ്ക്കുമേലെ കാർ കയറിയതിനെത്തുടർന്നുണ്ടായ തർക്കത്തിൽ കൗൺസിലർക്ക് മർദനമേറ്റു. തിരൂരങ്ങാടി നഗരസഭാ കൗൺസിലർ എം.എൻ. മൊയ്തീനിനാണ് മർദനമേറ്റത്. ചെമ്മാട് പച്ചക്കറി കടയ്ക്കുമുന്നിൽ റോഡരികിലായി ഉണക്കാനിട്ടിരുന്ന ഉള്ളികളാണ് കാർ കയറി നശിച്ചത്. രോക്ഷാകുലരായ കച്ചവടക്കാർ കാർ ഓടിച്ചിരുന്ന മൊയ്തീനെ മർദിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 11-മണിയോടെ ചെമ്മാട് തൃക്കുളം ഗവ.ഹൈസ്ക്കൂളിന് സമീപമാണ് സംഭവം. റോഡരികിൽ ഉള്ളികളുണ്ടായിരുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്നും നഷ്ടപരിഹാരം നൽകാമെന്നും അറിയിച്ചെങ്കിലും കച്ചവടക്കാർ മർദിക്കുകയാരുന്നെന്ന് കൗൺസിലർ പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് സ്ഥിതിശാന്തമാക്കിയത്. content highlights:onion chemmadu


from mathrubhumi.latestnews.rssfeed https://ift.tt/3572xik
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages