ന്യൂഡൽഹി: സാമ്പത്തികമാന്ദ്യം നേരിടാൻ അടുത്തഘട്ടം സാമ്പത്തിക പരിഷ്കാരങ്ങൾക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി സൂചന. സമ്പദ്മേഖല ശക്തിപ്പെടുത്താൻ കൂടുതൽ പരിഷ്കാരനടപടികൾക്ക് കേന്ദ്രസർക്കാർ തയ്യാറാണെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. ഇന്ത്യ-സ്വീഡൻ വാണിജ്യ ഉച്ചകോടിയിലാണ് മന്ത്രി പ്രതികരിച്ചത്. കോർപറേറ്റ് നികുതി കുറച്ചതുൾപ്പെടെയുള്ള ഒട്ടേറെ നടപടികൾ ഇതിനകം സ്വീകരിച്ചുകഴിഞ്ഞു. ബാങ്കിങ്, ഖനനം, ഇൻഷുറൻസ് തുടങ്ങി ഏത് മേഖലയിലാണെങ്കിലും സാമ്പത്തിക പരിഷ്കാരങ്ങൾക്ക് സർക്കാർ സന്നദ്ധമാണ്. ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസന മേഖലയിൽ നിക്ഷേപിക്കാൻ സ്വീഡിഷ് സ്ഥാപനങ്ങളോട് നിർമല അഭ്യർഥിച്ചു. രാജ്യത്തെ അടിസ്ഥാന സൗകര്യവികസന മേഖലയിൽ അടുത്ത അഞ്ചുവർഷംകൊണ്ട് ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നും മന്ത്രി പറഞ്ഞു. Content highlights:Finance Minister Nirmala Sitaraman
from mathrubhumi.latestnews.rssfeed https://ift.tt/383zNbY
via
IFTTT
No comments:
Post a Comment