തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ കാണാതായ ഫോൺ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു. ബഷീർ അംഗമായിരുന്ന വിവിധ സാമൂഹികമാധ്യമ ഗ്രൂപ്പുകളിൽനിന്ന് അദ്ദേഹത്തിന്റെ നമ്പർ ലെഫ്റ്റ് ആയതോടെയാണിത്. തിങ്കളാഴ്ച വൈകുന്നേരം മുതൽ വിവിധ സമയങ്ങളിലാണ് അംഗമായിരുന്ന വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽനിന്ന് ബഷീർ ലെഫ്റ്റ് ആയത്. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സൈബർ സെല്ലിന്റെയും ഹൈടെക് സെല്ലിന്റെയും സഹായം തേടിയിട്ടുണ്ട്. ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരുമണിയോടെയാണ് മ്യൂസിയത്തിനു സമീപമുണ്ടായ അപകടത്തിൽ ബഷീർ മരിച്ചത്. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ബഷീറിന്റെ ബൈക്കിനു പിന്നിലിടിച്ചായിരുന്നു അപകടം. ബഷീർ ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളിലൊന്ന് അപകടശേഷം നഷ്ടമായിരുന്നു. Content Highlights: Basheer Accident Death Case, Siraj Journalist Basheers Death, Sri Ram Venkataraman Car Accident Case
from mathrubhumi.latestnews.rssfeed https://ift.tt/2YnT4kh
via
IFTTT
No comments:
Post a Comment