ചെറുതുരുത്തി: യുവാവിന്റെ നന്മയിൽ ജൂവലറി ഉടമയ്ക്ക് തിരിച്ചു കിട്ടിയത് 72 പവൻ സ്വർണം. ചെറുതുരുത്തി ചുങ്കത്തെ ബി.പി. ഡിസൈൻ ജീവനക്കാരൻ ആറ്റൂർ ചേരുംപറമ്പിൽ ഉദയനാണ് (27) ബൈക്കിൽനിന്ന് കണ്ടെത്തിയ സ്വർണം തിരികെ നൽകിയത്. രാവിലെ ചുങ്കത്തെ ഓഫീസിൽ വന്നു ഒപ്പിട്ട് കമ്പനിയുടെ വർക്ക്് സൈറ്റിലേക്കു പോയതായിരുന്നു സൂപ്പർവൈസറായ ഉദയൻ. ചായ കുടിക്കാൻ വേണ്ടി നിർത്തിയപ്പോൾ ബൈക്കിനു മുന്നിലെ കവർ ബാഗ് സാധാരണയിൽനിന്നും വ്യത്യസ്തമായി പൊങ്ങിനിൽക്കുന്നതു കണ്ടു. പരിശോധിച്ചപ്പോഴാണ് സ്വർണം അടങ്ങിയ കവർ കണ്ടെത്തിയത്. ഉടൻ തന്നെ ഷൊർണൂർ പോലീസ് സ്റ്റേഷനിൽ എത്തി സ്വർണം കൈമാറി. പിന്നീടാണ് ഉദയൻ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ താഴത്തെ നിലയിലുള്ള ജുവൽ സിറ്റി ജൂവലറിയിലെ സ്വർണമാണിതെന്നു തിരിച്ചറിഞ്ഞത്. ജൂവലറിയിൽ വെയ്ക്കാൻ ഉടമ ജലീൽ കൊണ്ടുവന്നതായിരുന്നു ഇത്. ഷട്ടറുകൾ തുറക്കുന്ന സമയത്ത് സ്വർണമടങ്ങിയ കവർ സുരക്ഷിതമായിരിക്കാൻ ജൂവലറി ഉടമ ബൈക്കിനുള്ളിൽ വയ്ക്കുകയായിരുന്നു. ജീവനക്കാർ വാഹനങ്ങൾ പാർക്കുചെയ്യുന്ന ഭാഗത്തുള്ള ബൈക്കിനുള്ളിലാണ് ഇത് വച്ചത്. എന്നാൽ, തിരക്കിനിടെ ഇത് എടുക്കാൻ മറന്നുപോയി. സ്വർണം ഇരിക്കുന്നതറിയാതെ ഉദയൻ ബൈക്കുമായി പോവുകയും ചെയ്തു. രേഖകൾ പരിശോധിച്ച പോലീസ് ഉദയന്റെ സാന്നിധ്യത്തിൽ സ്വർണം ജൂവലറി ഉടമയ്ക്കു തിരികെ നൽകി. content highlights:youth returns 72 sovereign to original owner
from mathrubhumi.latestnews.rssfeed https://ift.tt/2sAv4OL
via
IFTTT
No comments:
Post a Comment