ബംഗളുരു: കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ അയല്‍വാസി അറസ്‌റ്റില്‍. ഞായറാഴ്‌ച കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഇന്നലെ രാവിലെ ചിഞ്ചോലിയിലാണു കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് 35 വയസുകാരനായ അയല്‍വാസിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ചോക്കലേറ്റ് നല്‍കിയ ഒരാള്‍ വിളിച്ചു കൊണ്ടുപോകുന്നതു കണ്ടതായി സമീപവാസികള്‍ പറഞ്ഞു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് അയല്‍വാസിയെ കസ്‌റ്റഡിയിലെടുത്തത്. കുട്ടിയെ ബലാത്സംഗ ചെയ്‌ത ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
from mangalam.com https://ift.tt/37Wkm5o
via IFTTT
No comments:
Post a Comment