മംഗളൂരുവിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ മലയാളികളെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 19, 2019

മംഗളൂരുവിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ മലയാളികളെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി

ഡൽഹി: പൗരത്വനിയമഭേദഗതിക്കെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധം അക്രമാസക്തമായതിന് പിന്നിൽ പുറത്തുനിന്നുളളവരാണെന്ന് കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ. കേരളത്തിൽനിന്നുള്ളവരും മംഗളൂരുവിൽഅക്രമം നടത്തിയതായി മന്ത്രി ആരോപിച്ചു. ആക്രമണങ്ങൾക്ക് പിന്നിൽ പുറത്തുനിന്നുള്ളവരാണ്. ഇതിൽ അയൽസംസ്ഥാനമായ കേരളത്തിൽ നിന്നുള്ളവരുമുൾപ്പെടും. ദിവസങ്ങളായി അക്രമം നടത്താൻ അവർ ഗൂഢാലോചന നടത്തുകയായിരുന്നു. പ്രതിഷേധക്കാർ മംഗളൂരു നോർത്ത് പോലീസ് സ്റ്റേഷന് തീയിടാൻ ശ്രമിച്ചിരുന്നു അപ്പോഴാണ് പോലീസ് വെടിയുതിർത്തതെന്ന്ബസവരാജ് ബൊമ്മൈ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. പൗരത്വനിയമഭേദഗതിയെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ കാരണമാണ് ഈ പ്രതിഷേധങ്ങൾ നടക്കുന്നത്. അക്രമികളെ കർശനമായി നേരിടുമെന്നും ബസവരാജ് പറഞ്ഞു. മംഗളൂരുവിൽ ഇന്നലെ നടന്ന പ്രതിഷേധക്കാർക്ക് നേരെ നടന്ന പോലീസ്വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണ്. Content Highlights: Karnataka Home Minister Basavaraj Bommai, Manglore Protest, CAA Protest, CAA


from mathrubhumi.latestnews.rssfeed https://ift.tt/2Sa2P4j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages