മംഗളൂരുവിലെ സംഘര്‍ഷം; വടക്കന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 19, 2019

മംഗളൂരുവിലെ സംഘര്‍ഷം; വടക്കന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: മംഗളൂരുവിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിൽ ജാഗ്രതാ നിർദ്ദേശം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ പൊലീസ് സുരക്ഷ കർശനമാക്കി. ഉദ്യോഗസ്ഥരെ സജ്ജമാക്കി നിർത്താൻ ജില്ലാ പൊലീസ് മേധാവിമാരോട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗലാപുരത്ത് പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. നിരോധനാജ്ഞ നിലനിൽക്കെ പ്രതിഷേധപ്രകടനം നടത്തിയ യുവാക്കൾക്കുനേരെ പോലീസ് വെടിവെക്കുകയായിരുന്നു. ജലീൽ, നൗഷീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാളെ ഗുരുതരമായ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20 പോലീസുകാർക്കും പരിക്കേറ്റു. ഇവിടെ വെള്ളിയാഴ്ച അർധരാത്രിവരെ കർഫ്യൂ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് കേരളത്തിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. Content Highlights:Security tightened in north Kerala in connection with Mangaluru Anti-CAA protests


from mathrubhumi.latestnews.rssfeed https://ift.tt/2QgQedd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages