പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു; എന്‍.ആര്‍.സി ഉടനെ നടപ്പാക്കിയേക്കില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 19, 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു; എന്‍.ആര്‍.സി ഉടനെ നടപ്പാക്കിയേക്കില്ല

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായ പ്രതിഷേധം നടക്കുന്നതിനിടയില്‍ പൗരത്വ പട്ടിക (എന്‍.ആര്‍.സി) ഉടനെ നടപ്പാക്കില്ലെന്ന് റിപ്പോര്‍ട്ട്. പൗരത്വപട്ടികയ്ക്കും നിയമ ഭേദഗതി നിയമത്തിനും എതിരെ പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് ഇത്തരത്തില്‍ തീരുമാനത്തിലേക്ക് എത്തിയത്. നേരത്തെ ദേശീയതലത്തില്‍ എന്‍.ആര്‍.സി. നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പ്രസ്താവിച്ചിരുന്നു.

പൗരത്വനിയമത്തേയും എന്‍.ആര്‍.സി.യെയും രണ്ടായിക്കാണണമെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യാഴാഴ്ച പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെ പൗരത്വനിയമവും എന്‍.ആര്‍.സി.യും നടപ്പാക്കില്ലെന്ന് നിരവധി സംസ്ഥാനങ്ങള്‍ നിലപാടെടുത്തിരുന്നു. സംസ്ഥാനത്തിന്റെ സഹകരണമില്ലാതെ പൗരത്വപ്പട്ടിക തയ്യാറാക്കാനാകില്ല. ഇതെല്ലാം കേന്ദ്രസര്‍ക്കാര്‍ ആശങ്കയോടെയാണ് കാണുന്നത്.

കേരളമടക്കം ഒന്‍പത് സംസ്ഥാനങ്ങളാണ് എന്‍ആര്‍സിയെ ഇ പ്പോള്‍ എതിര്‍ക്കുന്നത്. പൗരത്വനിയമത്തോടൊപ്പം എന്‍ആര്‍സി കൂടി കൊണ്ടുവരുന്നതാണ് ബില്ലിനെ സഭയില്‍ അനുകൂലിച്ച ജനതാദളും ബിജു ജനതാദളും എതിര്‍ക്കുന്നത്. രാജ്യത്തിന്റെ ജ നസംഖ്യയുടെ പകുതിയും ഈ 10 സംസ്ഥാനങ്ങളിലാണുള്ളത് അതിനാല്‍ തന്നെ ഇത് വലിയ വെല്ലുവിളി തന്നെയാണ് കേന്ദ്രസര്‍ക്കാരിന് ഉണ്ടാക്കുന്നത്.



from mangalam.com https://ift.tt/2PCCYAe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages