കാന്‍സര്‍ എന്ന മഹാവ്യാധി വിടാതെ വേട്ടയാടുന്ന യുവാവാണ് നന്ദു മഹാദേവ. ഒരോ പ്രാവശ്യവും രോഗത്തെ സധൈര്യം നേരിടുകയാണ് നന്ദു. ഓരോ കാര്യങ്ങളും നന്ദു ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ കാന്‍സറിനെതിരായി ശ്രീചിത്രയില്‍ വികസിപ്പിക്കുന്ന മരുന്ന് തന്റെ ശരീരത്തില്‍ പരീക്ഷിക്കാമെന്നാണ് നന്ദു പറയുന്നത്. ശ്രീ ചിത്രയില്‍ വികസിപ്പിച്ചെടുത്ത മരുന്ന് പരീക്ഷണം നടത്താന്‍ ഏറ്റവും അനുയോജ്യന്‍ താനാണെന്നും സന്തോഷത്തോടെ ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും നന്ദു ഫേസ്ബുക്ക് കുറിപ്പില്‍ വ്യ്ക്തമാക്കുന്നു.
ഈ പരീക്ഷണത്തിന് ഏറ്റവും അനുയോജ്യമാണ് ഞാന്‍. വളരെ സന്തോഷത്തോട് കൂടി ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണെന്ന് അറിയിക്കുന്നു. ഈ സമൂഹത്തിന് വേണ്ടി എനിക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ കാര്യം ഇതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.. ഒരായിരം കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുത്തിയ ഈ വിപത്തിനെ സമൂഹത്തില്‍ നിന്ന് ആധുനിക വൈദ്യശാസ്ത്രം തുടച്ചു മാറ്റുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു..
അതിന് വേണ്ടി എനിക്കെന്റെ ജീവന്‍ നഷ്ടമായാലും അഭിമാനമാണ്.. അങ്ങേയറ്റം സന്തോഷമാണ്. ഇവിടെ ഒരു മരുന്ന് ലോബി ഉണ്ടോ ഇല്ലയോ എന്നത് എന്നിക്കറിയില്ല.. ഉണ്ടെന്ന് ഞാനും വിശ്വസിക്കുന്നു.. നിങ്ങളുടെ കാല് പിടിക്കാന്‍ പോലും ഞങ്ങള്‍ തയ്യാറാണ്.. നിങ്ങള്‍ ക്യാന്‍സര്‍ മരുന്ന് വേര്‍തിരിച്ചെടുത്താല്‍ ഒരാളിന് പതിനായിരം രൂപക്ക് നല്‍കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ പത്ത് ലക്ഷം രൂപ വാങ്ങി വിറ്റോളൂ.. എന്നാലും സാരമില്ല.. ഞങ്ങള്‍ എങ്ങനെയും അത് വാങ്ങിക്കൊള്ളാം.. പക്ഷേ മരുന്നിനെ നിങ്ങള്‍ ഹൈജാക്ക് ചെയ്യരുത്..
അത്രയ്ക്ക് തീഷ്ണമാണ് ജീവിക്കാനുള്ള ഞങ്ങടെ ആഗ്രഹം... ഒരു കുടുംബമായി കുട്ടികള്‍ ഒക്കെയായി ജീവിക്കണമെന്നൊക്കെ ഞങ്ങള്‍ക്കും ആഗ്രഹങ്ങള്‍ ഉണ്ടെടോ..- നന്ദു ഫേസ്ബുക്കില്‍ കുറിച്ചു.
നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ചങ്കുകളേ രണ്ടാം വട്ട പരീക്ഷയിലെ എന്റെ ആദ്യത്തെ കീമോ കഴിഞ്ഞു ട്ടോ..
ഞാന്‍ ഉഷാറാണ്..
പ്രിയമുള്ളവര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സര ആശംസകള്‍..
ശാരീരികമായ വേദനകളിലും നിങ്ങള്‍ക്ക് തരാന്‍ എനിക്ക് കഴിയുന്ന ഏറ്റവും വലിയ സമ്മാനം എന്റെ ഈ മനം നിറഞ്ഞ പുഞ്ചിരി മാത്രമാണ്..
മറ്റൊരു സന്തോഷകരമായ കാര്യം കൂടി ഞാനെന്റെ പ്രിയപ്പെട്ടവരോട് പങ്കു വയ്ക്കുന്നു..
ആ മരുന്ന് പരീക്ഷണത്തിന് ഞാന്‍ തയ്യാറാണ്
ഇനി മനുഷ്യരില്‍ ഒന്ന് രണ്ടു പരീക്ഷണങ്ങള്‍ കൂടി ചെയ്ത് കഴിഞ്ഞു പേറ്റന്റ് കൂടി കിട്ടിയാല്‍ ശ്രീ ചിത്രയില്‍ വികസിപ്പിച്ചെടുത്ത ക്യാന്‍സറിനുള്ള മരുന്ന് എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ ഉപയോഗപ്രദം ആകുമെന്ന് അറിഞ്ഞു..
ഈ പരീക്ഷണത്തിന് ഏറ്റവും അനുയോജ്യമാണ് ഞാന്‍
വളരെ സന്തോഷത്തോട് കൂടി ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണെന്ന് അറിയിക്കുന്നു
ഈ സമൂഹത്തിന് വേണ്ടി എനിക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ കാര്യം ഇതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു..
ഒരായിരം കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുത്തിയ ഈ വിപത്തിനെ സമൂഹത്തില്‍ നിന്ന് ആധുനിക വൈദ്യശാസ്ത്രം തുടച്ചു മാറ്റുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു..
അതിന് വേണ്ടി എനിക്കെന്റെ ജീവന്‍ നഷ്ടമായാലും അഭിമാനമാണ്..
അങ്ങേയറ്റം സന്തോഷമാണ്
ഇവിടെ ഒരു മരുന്ന് ലോബി ഉണ്ടോ ഇല്ലയോ എന്നത് എന്നിക്കറിയില്ല..
ഉണ്ടെന്ന് ഞാനും വിശ്വസിക്കുന്നു..
നിങ്ങളുടെ കാല് പിടിക്കാന്‍ പോലും ഞങ്ങള്‍ തയ്യാറാണ്..
നിങ്ങള്‍ ക്യാന്‍സര്‍ മരുന്ന് വേര്‍തിരിച്ചെടുത്താല്‍ ഒരാളിന് പതിനായിരം രൂപക്ക് നല്‍കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ പത്ത് ലക്ഷം രൂപ വാങ്ങി വിറ്റോളൂ..
എന്നാലും സാരമില്ല..
ഞങ്ങള്‍ എങ്ങനെയും അത് വാങ്ങിക്കൊള്ളാം..
പക്ഷേ മരുന്നിനെ നിങ്ങള്‍ ഹൈജാക്ക് ചെയ്യരുത്..
അത്രയ്ക്ക് തീഷ്ണമാണ് ജീവിക്കാനുള്ള ഞങ്ങടെ ആഗ്രഹം...
ഒരു കുടുംബമായി കുട്ടികള്‍ ഒക്കെയായി ജീവിക്കണമെന്നൊക്കെ ഞങ്ങള്‍ക്കും ആഗ്രഹങ്ങള്‍ ഉണ്ടെടോ..
മറ്റൊരു കാര്യം ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്..
ലോകത്തില്‍ ഇത്രയേറെ രാജ്യങ്ങളില്‍ എത്രയോ കോടിക്കണക്കിന് ആള്‍ക്കാര്‍ അര്‍ബുദം കാരണം നരകയാതന അനുഭവിക്കുന്നു..
ഈ രാജ്യങ്ങളൊക്കെ സംയുക്തമായി ഒരു പരീക്ഷണശാല നിര്‍മ്മിച്ച് അവിടെ ലോകത്തിലെ തന്നെ മികച്ച ശാസ്ത്രജ്ഞരെ ഒരുമിച്ചു ഗവേഷണം നടത്താന്‍ ഒരു പദ്ധതി ലോകാരോഗ്യ സംഘടന കൊണ്ടു വന്നാല്‍ നൂറില്‍ ഇരുന്നൂറ് ശതമാനം ഉറപ്പാണ് ഒരു വര്‍ഷത്തിനുള്ളില്‍ അര്‍ബുദത്തെ വരുതിയില്‍ ആക്കാനുള്ള മരുന്ന് വികസിപ്പിച്ചെടുക്കാന്‍ പറ്റും..
ശതകോടികള്‍ മുടക്കി വലിയ ഹൈഡ്രജന്‍ കൊളൈഡര്‍ പരീകഷ്ണം നടത്തി ഭൂമി എങ്ങനെ ഉണ്ടായി എന്ന് കണ്ടു പിടിക്കുന്നതിന് പകരം ഇപ്പോള്‍ ഭൂമിയിലുള്ള ഈ നശിച്ച രോഗത്തിന് മരുന്ന് കണ്ടെത്താനാണ് ശാസ്ത്ര ലോകം ശ്രമിക്കേണ്ടത്..
ലക്ഷം കോടി മുടക്കി ചൊവ്വയിലേക്ക് മനുഷ്യനെ വിടുന്നതിനു ശ്രമിക്കുന്നതിന്റെ ഒരു ശതമാനം ഒരുമ ഈ കാര്യത്തില്‍ കാണിച്ചാല്‍ ഒത്തിരി വേദനിക്കുന്നവര്‍ക്ക് ഇവിടെ നേരെ ചൊവ്വേ ജീവിക്കാനുള്ള സാഹചര്യം ഒത്തുവരും..
ഇവിടന്ന് അവിടെ ചെല്ലുമ്പോള്‍ ഒരു രോഗത്തിന് മരുന്ന് കണ്ടെത്താന്‍ പറ്റാത്ത നിങ്ങള് ഇവിടെ വന്നത് വല്യ കാര്യയിപ്പോയിന്ന് ചൊവാ ജീവികള്‍ കളിയാക്കും..
തീര്‍ച്ചയായും ഈ ഒരു ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ലോകാരോഗ്യ സംഘടനയ്ക്കുള്ള ആദ്യത്തെ നിവേദനം കേരളത്തില്‍ നിന്നാക്കണം എന്ന് ഞാനഗ്രഹിക്കുന്നു..
എന്റെ പ്രിയപ്പെട്ടവര്‍ അതിന് എന്നോടൊപ്പം ഉണ്ടാകണം..
ഒരിക്കല്‍ വസൂരിയെയും മാരക രോഗങ്ങളെയും തുടച്ചു മാറ്റിയത് പോലെ നമുക്ക് തുടച്ചു മാറ്റണം അര്‍ബുദത്തെ ഈ ഭൂമിയില്‍ നിന്ന്..
ഒരിക്കല്‍ കൂടി പൂര്‍ണ്ണസമ്മതത്തോടെ ഈ പരീക്ഷണത്തിന് ഞാന്‍ എന്റെ മനസ്സും ശരീരവും അര്‍പ്പിക്കുന്നു എന്നറിയിക്കുന്നു..!
സ്‌നേഹം പ്രിയരേ
from mangalam.com https://ift.tt/2PONUea
via IFTTT
No comments:
Post a Comment