സി.എ.എ. പ്രതിഷേധം: രാഷ്ട്രപതി പങ്കെടുത്ത ബിരുദദാനച്ചടങ്ങില്‍ സ്വര്‍ണമെഡല്‍ ജേതാവായ മലയാളിവിദ്യാര്‍ഥിനിയെ പുറത്താക്കി ; സമരത്തില്‍ പങ്കാളിയായ ജര്‍മന്‍ വിദ്യാര്‍ഥിക്ക് ഇന്ത്യ വിടാന്‍ നോട്ടീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 23, 2019

സി.എ.എ. പ്രതിഷേധം: രാഷ്ട്രപതി പങ്കെടുത്ത ബിരുദദാനച്ചടങ്ങില്‍ സ്വര്‍ണമെഡല്‍ ജേതാവായ മലയാളിവിദ്യാര്‍ഥിനിയെ പുറത്താക്കി ; സമരത്തില്‍ പങ്കാളിയായ ജര്‍മന്‍ വിദ്യാര്‍ഥിക്ക് ഇന്ത്യ വിടാന്‍ നോട്ടീസ്

കോഴിക്കോട്: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ബിരുദദാനച്ചടങ്ങില്‍നിന്നു മലയാളി വിദ്യാര്‍ഥിനിയെ പുറത്താക്കിയെന്നു പരാതി. എം.എ. മാസ് കമ്യൂണിക്കേഷന്‍ സ്വര്‍ണമെഡല്‍ ജേതാവും കോഴിക്കോട് സ്വദേശിയുമായ റബീഹ അബ്ദുറഹീമിനെയാണു പുറത്താക്കിയത്.

രാഷ്ട്രപതി സര്‍വകലാശാലയില്‍ എത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ റബീഹയോടു ഹാളില്‍നിന്നു പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. 189 പേരില്‍ തെരഞ്ഞെടുക്കപ്പെട്ട 10 പേര്‍ക്കു ബിരുദദാനം നിര്‍വഹിച്ചശേഷം രാഷ്ട്രപതി മടങ്ങി. അതിനുശേഷമാണു റബീഹയെ ഹാളില്‍ പ്രവേശിപ്പിച്ചത്. പൗരത്വ ഭേദഗതി നിയമം, പൗര രജിസ്റ്റര്‍ വിഷയങ്ങളില്‍ പ്രതിഷേധിച്ചതിലുള്ള പ്രതികാരമായാണു തന്നെ പുറത്താക്കിയതെന്നു റബീഹ ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് സ്വര്‍ണ മെഡല്‍ നിരസിക്കുകയാണെന്നും റബീഹ അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച്, രാഷ്ട്രപതിയില്‍നിന്നു സ്വര്‍ണ മെഡല്‍ ഏറ്റുവാങ്ങുന്നത് മലയാളി വിദ്യാര്‍ഥിനി കാര്‍ത്തിക ബി. കുറുപ്പ് ഉള്‍പ്പെടെ മൂന്നുപേര്‍ നിരസിച്ചിരുന്നു.

ചെെന്നെ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ചെെന്നെയില്‍ നടന്ന പ്രതിഷേധ സമരത്തില്‍ പങ്കാളിയായതിന്റെ പേരില്‍ ജര്‍മന്‍ സ്വദേശിയായ ഐ.ഐ.ടി. വിദ്യാര്‍ഥിക്കു ഇന്ത്യ വിടാന്‍ നോട്ടീസ്. വിസാചട്ടലംഘനം ചൂണ്ടിക്കാട്ടി ജേക്കബ് ലിന്‍ഡര്‍ ഥാലെ എന്ന യുവാവിനാണു നോട്ടീസ്. ഇമിഗ്രഷന്‍ വിഭാഗം മദ്രാസ് ഐ.ഐ.ടി. മുഖാന്തിരം നോട്ടീസ് ജേക്കബിനു െകെമാറി. ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് നടപടിയില്‍ പോസ്റ്ററുമേന്തി പ്രതിഷേധിക്കുന്ന ഥാലെയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ െവെറലായിരുന്നു.



from mangalam.com https://ift.tt/2MDSGcL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages