നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ സന്നദ്ധത അറിയിച്ച് തമിഴ്‌നാട്ടില്‍ നിന്നും ഒരു പോലീസുകാരനും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 10, 2019

നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ സന്നദ്ധത അറിയിച്ച് തമിഴ്‌നാട്ടില്‍ നിന്നും ഒരു പോലീസുകാരനും

ചെന്നൈ: രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹിയിലെ നിര്‍ഭയ കൂട്ടബലാത്സംഗകേസില്‍ പ്രതികളെ തൂക്കിലേറ്റാന്‍ സന്നദ്ധത അറിയിച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ള പോലീസ് ഹെഡ് കോണ്‍സ്റ്റബിളും. ധീരതയ്ക്കുള്ള മെഡല്‍ സ്വന്തമാക്കിയിട്ടുള്ള എസ്. സുഭാഷ് ശ്രീനിവാസനാണ് ഇത്തരത്തില്‍ സന്നദ്ധത അറിയിച്ച് രംഗത്തുവന്നിരിക്കുന്നത്.

നിര്‍ഭയ കേസില്‍ കുറ്റവാളികളെ തൂക്കിലേറ്റാന്‍ ആരാച്ചാരെ ലഭിക്കുന്നില്ലെന്ന് വാര്‍ത്തകള്‍ വായിച്ചിരുന്നു. അവര്‍ ഒരു തരത്തിലും മാപ്പ് അര്‍ഹിക്കുന്നവരല്ലെന്നും ഒരിക്കലും അവര്‍ക്കായുള്ള ശിക്ഷ വച്ചുതാമസിപ്പിക്കരുതെന്നും സുഭാഷ് പറയുന്നു. ഇത് സംബന്ധിച്ച് തീഹാര്‍ ജയില്‍ അധികൃതര്‍ക്ക് കത്ത് അയച്ചിരുന്നുവെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാമനാഥപുരം ജില്ലയില്‍ പോലീസിന്റെ സര്‍വീസ് ട്രെയിനിങ്ങ് സെന്ററില്‍ ജോലി ചെയ്യുകയാണ് സുഭാഷ്. 2013ല്‍ കിണറ്റില്‍ വീണ കുഞ്ഞിനെ രക്ഷിക്കുന്നതിനായി കിണറ്റിലേക്ക് എടുത്ത് ചാടിയ ബന്ധുവിനെയും സ്വന്തം ജീവന്‍ പോലും ശ്രദ്ധിക്കാതെ രക്ഷിച്ചസംഭവത്തില്‍ എസ്. സുഭാഷ് ശ്രീനിവാസന് ധീരതയ്ക്കുള്ള മെഡലും ലഭിച്ചിരുന്നു.

അതേസമയം, നിര്‍ഭയ കേസില്‍ വധശിക്ഷ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതി അക്ഷയ് കുമാര്‍ സിങ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ നാല് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ്. ഇതില്‍ ആദ്യ മൂന്നുപേരുടെ പുനപരിശോധനാ ഹര്‍ജി നേരത്തെ തന്നെ തള്ളിയിരുന്നു.



from mangalam.com https://ift.tt/2RG77ju
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages