ആലപ്പുഴ: ചലച്ചിത്ര ഗാനരചയിതാവ് ബീയാര്‍ പ്രസാദിന് പുതു ജീവന്‍ നല്‍കിയിരിക്കുകയാണ് സുഹൃത്ത്. ആഴ്ചയില്‍ രണ്ട് ദിവസം ഡയാലിസിസ് നടത്തിയിരുന്ന ബീയാര്‍ പ്രസാദിന് സുഹൃത്ത് വൃക്ക ദാനം ചെയ്യുകയായിരുന്നു. പരിശോധനയില്‍ സുഹൃത്തിന്റെ വൃക്ക ചേരുമെന്ന് വ്യക്തമായി. തുടര്‍ന്ന് ഒക്ടോബര്‍ 31ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. കുടുംബത്തോടൊപ്പമാണ് സുഹൃത്ത് വൃക്ക നല്‍കാന്ഡ എത്തിയത്.
സ്‌കൂള്‍ കാലഘട്ടം മുതലുള്ള ബീയാറിന്റെ സുഹൃത്താണ് ഇദ്ദേഹം. പാരലല്‍ കോളേജിലും ഒന്നിച്ച് പഠിച്ചു. ചികിത്സയുടെ സൗകര്യാര്‍ഥം എറണാകുളത്താണ് ബീയാറും ഭാര്യ വിധുവും താമസിക്കുന്നത്. അടുത്തയാഴ്ച നാട്ടിലെത്തും. അന്ന് നന്മയുടെ ആ കൂട്ടുകാരനെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്താനാണ് ബീയാറിന്റെ ശ്രമം.
'ഒന്നും മോഹിക്കാതെ സ്വന്തം വൃക്ക മറ്റൊരാള്‍ക്ക് നല്‍കാന്‍ ആര്‍ക്കാണ് കഴിയുക? ഇക്കാലത്ത് ഇത്രയും മനുഷ്യത്വമുള്ള ആളെ കണ്ടുകിട്ടുക പ്രയാസം. എല്ലാവര്‍ക്കും മാതൃകയാക്കാവുന്നതാണ് എന്റെ ഈ കൂട്ടുകാരനെ. വൃക്ക കൊടുക്കുമ്‌ബോള്‍ ഒന്നുമാത്രമേ കൂട്ടുകാരന്‍ ആവശ്യപ്പെട്ടിരുന്നുള്ളൂ.-താന്‍ വൃക്ക നല്‍കിയെന്നകാര്യം ആരോടും പറയരുത്. കൂട്ടുകാരന് നല്‍കിയ വാക്ക് ഇതുവരെ ബീയാറും സുഹൃത്തുക്കളും പാലിച്ചു. പക്ഷേ, അധികനാള്‍ ഇത്രയും നന്മയുള്ള കൂട്ടുകാരനെ മൂടിവെക്കാനാവില്ലെന്ന് ബീയാര്‍ പറയുന്നു. എല്ലാവരും അറിയണം ആ നല്ല മനുഷ്യനെ. അതുകണ്ട് എല്ലാവര്‍ക്കും അവയവദാനത്തിന് പ്രചോദനമാകണം.- പ്രസാദ് പറഞ്ഞു.
കഴിഞ്ഞ ജനുവരിയിലാണ് ബീയാര്‍ പ്രസാദിന് വൃക്കരോഗം സ്ഥിരീകരിച്ചത്. ഡയാലിസിസ് ചെയ്ത് കഴിയുമ്പോഴാണ് വൃക്കമാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഒടുവില്‍ വൃക്കമാറ്റിവെക്കാന്‍ തീരുമാനിച്ചു. കാശുതന്നാല്‍ വൃക്ക എത്തിക്കാമെന്ന് പറഞ്ഞ് മാഫിയാസംഘംവരെ സമീപിച്ചു. ഇതിനിടെയാണ് സ്വന്തം വൃക്ക നല്‍കാമെന്ന് പറഞ്ഞ് കൂട്ടുകാരന്‍ വരുന്നത്. താന്‍ സ്‌നേഹത്തോടെ നിരസിച്ചു.
പക്ഷേ, കൂട്ടുകാരന്‍ കേട്ടില്ല. തനിക്കുവേണ്ടെങ്കില്‍ മറ്റാര്‍ക്കെങ്കിലും ഞാന്‍ കൊടുക്കും എന്നുപറഞ്ഞ് കൂട്ടുകാരന്‍ വിടാന്‍ കൂട്ടാക്കിയില്ല.
ഒടുവില്‍ വഴങ്ങാനേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. - ബീയാര്‍ പ്രസാദ് പറഞ്ഞു.
from mangalam.com https://ift.tt/2Pwa4kd
via IFTTT
No comments:
Post a Comment