അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ വെടിവെപ്പ്; വെടിയുതിര്‍ത്തത് മണിക്കൂറുകള്‍, കൊല്ലപ്പെട്ടത് ആറുപേര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 10, 2019

അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ വെടിവെപ്പ്; വെടിയുതിര്‍ത്തത് മണിക്കൂറുകള്‍, കൊല്ലപ്പെട്ടത് ആറുപേര്‍

ന്യൂയോർക്ക്: യു.എസിലെ ന്യൂജേഴ്സിയിലെ ജേഴ്സി സിറ്റിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. ഒരു പോലീസ് ഉദ്യോഗസ്ഥനും മൂന്ന് സാധാരണക്കാരും അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. നഗരത്തിലെ രണ്ടിടങ്ങളിലായാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. നഗരത്തിലെ ഒരു സെമിത്തേരിയിൽനിന്ന് തുടങ്ങിയ വെടിവെപ്പ് കോഷർ സൂപ്പർമാർക്കറ്റ് വരെ നീളുകയായിരുന്നു. ഏകദേശം നൂറ് റൗണ്ടോളം വെടിയുതിർത്തതായും വെടിവെപ്പ് നാലുമണിക്കൂറോളം നീണ്ടുനിന്നതായും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും ഒരു സാധാരണക്കാരനും പരിക്കേറ്റതായും ഇവർ അപകടനില തരണം ചെയ്തതായും പോലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നിൽ നിലവിൽ തീവ്രവാദബന്ധം സംശയിക്കുന്നില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. വെടിവെപ്പിനെ തുടർന്ന് ജേഴ്സി സിറ്റിയിലെ മുഴുവൻ സ്കൂളുകളും അടച്ചിട്ടു. വിവരമറിഞ്ഞ് ന്യൂയോർക്ക് സിറ്റി പോലീസിലെ എമർജൻസി ടീം ഉൾപ്പെടെയുള്ള വൻ പോലീസ് സംഘം സ്ഥലത്തെത്തി. ഇരകളായവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. Content Highlights:shooting at jersey city in new jersey; six killed


from mathrubhumi.latestnews.rssfeed https://ift.tt/2skGhmn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages