കൊച്ചി: 10 ലക്ഷം രൂപയോളം വിലമതിക്കുന്ന അഗർവുഡ് ഓയിലും അഗർവുഡ് തടിക്കഷ്ണവുമായി അസം സ്വദേശി പിടിയിൽ. അസം നാഗോൺ ഇസ്ലാം നഗർ ഹാരിസ് അലി (25) ആണ് ആർ.പി.എഫ്. സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. ഇയാളുടെ ൈകയിൽനിന്ന് 17 കിലോഗ്രാം അഗർവുഡ് തടിക്കഷ്ണങ്ങളും 850 മില്ലിലിറ്റർ അഗർവുഡ് എണ്ണയും പിടിച്ചെടുത്തു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ െവച്ചാണ് ഇയാൾ പിടിയിലായത്. ജി.എസ്.ടി. ഒഴിവാക്കി എറണാകുളത്തെ മരടിലുള്ള കടയിലേക്ക് വിൽക്കാൻ രേഖകളൊന്നുമില്ലാതെ അസമിൽനിന്ന് ട്രെയിനിലാണ് രണ്ട് ബാഗുകളിലായി ഇയാൾ സാധനങ്ങൾ എത്തിച്ചത്. അസമിൽനിന്ന് ഉയർന്ന ക്ലാസ് ടിക്കറ്റെടുത്താണ് ഇവ കേരളത്തിലേക്ക് എത്തിക്കുന്നത്. എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ ടി.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എ.കെ. പ്രിൻസ്, ഹെഡ് കോൺസ്റ്റബിൾമാരായ സജി അഗസ്റ്റിൻ, സുരേഷ് എബ്രഹാം, മധു, കോൺസ്റ്റബിൾ അജിത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്ത്യയുടെ സുഗന്ധവൃക്ഷം ലോകത്തെ ഏറ്റവും വിലപിടിപ്പേറിയ വൃക്ഷങ്ങളിലൊന്നാണ് അഗർവുഡ്. ഊദ്, അകിൽ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ഇന്ത്യയുടെ സുഗന്ധവൃക്ഷം എന്നാണ് ഇത് അറിയപ്പെടുന്നത്. ജാർഖണ്ഡ്, ബംഗാൾ തുടങ്ങി വടക്കുകിഴക്കൻ മേഖലകളിലും ഭൂട്ടാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലുമാണ് ഇവ കണ്ടുവരുന്നത്. Content Highlights: 17 Kg wood seized
from mathrubhumi.latestnews.rssfeed https://ift.tt/2PdtpWX
via
IFTTT
No comments:
Post a Comment