തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്ന് ഗവർണറുടെ ഓഫീസ് സെക്രട്ടറിയുടെ റിപ്പോർട്ട്. റിപ്പോർട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സമർപ്പിച്ചു. ഗവർണറുടെ അനുമതിയില്ലാതെ സാങ്കേതിക സർവകലാശാല അദാലത്തിൽ മന്ത്രി പങ്കെടുത്തത് തെറ്റാണ്. തോറ്റ വിദ്യാർഥിയുടെ ഉത്തരക്കടലാസ് മൂന്നാമതും മൂല്യനിർണ്ണയം നടത്താനുള്ള തീരുമാനം വി.സി. അംഗീകരിക്കാൻ പാടില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മന്ത്രി ഇടപ്പെട്ടാണ് മൂന്നാമതും മൂല്യം നിർണയം നടത്തിയത്. ഇത് അധികാര ദുർവിനിയോഗമാണ്. ബിടെക് പരീക്ഷയിൽ തോറ്റ വിദ്യാർഥിയുടെ ഉത്തരക്കടലാസുകൾ മൂന്നാംതവണയും മൂല്യനിർണയം നടത്തുന്നത് സർവകലാശലയുടെ ഒരു ചട്ടങ്ങളിലുമില്ല. അദാലത്തിൽ മന്ത്രി ഇത്തരത്തിൽ ഒരു നിർദേശം നൽകിയത് അധികാര ദുർവിനിയോഗമാണ്. ചട്ടവിരുദ്ധമായ ഈ കാര്യം വി.സി.അംഗീകരിക്കാനും പാടില്ലായിരുന്നു. ഇക്കാര്യത്തിൽ വൈസ് ചാൻസലർ നൽകിയ വിശദീകരണം തള്ളിക്കളയണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. ഈ റിപ്പോർട്ട് ഗവർണർ പരിശോധിച്ച് വരികയാണ്. ഇതിന് ശേഷം ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്ന് രാജ്ഭവൻ അറിയിച്ചു. Content Highlights:Minister KT Jaleel misused power-Report to the Governor
from mathrubhumi.latestnews.rssfeed https://ift.tt/2OKGc4q
via
IFTTT
No comments:
Post a Comment