തിരുവനന്തപുരം: ഏഴുകോടി രൂപയ്ക്കു ഹെലികോപ്ടര്‍ സ്വന്തമായി വാങ്ങാമെന്നിരിക്കേ, സംസ്ഥാനസര്‍ക്കാര്‍ വാടകയിനത്തില്‍ ധൂര്‍ത്തടിക്കുന്നത് 20 മണിക്കൂറിന് 1.44 കോടി രൂപ! അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ 10 ഹെലികോപ്ടറുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ നാവികസേന നല്‍കുന്നുമുണ്ട്. അഞ്ചുമാസത്തെ വാടകപോലും വേണ്ടിവരില്ല സര്‍ക്കാരിന് ഒരു ഹെലികോപ്ടര്‍ സ്വന്തമാക്കാന്‍.
മാവോയിസ്റ്റ് ബാധിത സംസ്ഥാനമായ ഛത്തിസ്ഗഡിലെ സര്‍ക്കാരിന് 25 മണിക്കൂറിന് 85 ലക്ഷം രൂപ വാടകയ്ക്കാണു 'വിങ്‌സ്' ഏവിയേഷന്‍ കമ്പനി ഹെലികോപ്ടര്‍ നല്‍കുന്നത്. അതും അധിക ഇന്‍ഷുറന്‍സ് പരിരക്ഷയോടെ. ഈ സാഹചര്യത്തില്‍ കേരളസര്‍ക്കാരിന്റെ ഇടപാടില്‍ ദുരൂഹത ആരോപിക്കപ്പെടുന്നു.
വി.വി.ഐ.പി. സന്ദര്‍ശനം, പ്രളയദുരിതാശ്വാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കു മാത്രമാണു കേരളത്തില്‍ ഹെലികോപ്ടര്‍ ഉപയോഗിക്കുന്നത്. അമിത നിരക്കില്‍ ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കാനുള്ള നീക്കത്തിനു പിന്നില്‍ രണ്ടു മന്ത്രിമാരുടെ പ്രത്യേകതാത്പര്യമാണെന്നു സൂചനയുണ്ട്. ഹെലികോപ്ടര്‍ നല്‍കുന്ന പവന്‍ഹാന്‍സ് കേന്ദ്രപൊതുമേഖലാ സ്ഥാപനമാണെന്ന ന്യായമാണു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍, ഈ സ്ഥാപനത്തേപ്പറ്റി മുമ്പേ ആക്ഷേപമുണ്ട്. സ്വകാര്യ കമ്പനികള്‍ നിര്‍മിക്കുന്ന ഹെലികോപ്ടറുകള്‍ക്ക് ഏഴുകോടി രൂപ മുതലാണു വില. ഇവ അത്യാധുനിക സൗകര്യങ്ങളുള്ളവയാണ്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും വി.വി.ഐ.പി. യാത്രകള്‍ക്കും എട്ടു സീറ്റുള്ള ഹെലികോപ്ടറുകളാണു സാധാരണയായി ഉപയോഗിക്കുന്നത്. എന്നാല്‍, 11 സീറ്റുള്ള ഹെലികോപ്ടറുകളാണു സര്‍ക്കാര്‍ വാടകയ്ക്ക് എടുക്കുന്നത്.
from mangalam.com https://ift.tt/33H1vrK
via IFTTT
No comments:
Post a Comment