കേരളത്തില്‍ പൂര്‍ണ്ണവലയ സൂര്യഗ്രഹണം ദൃശ്യമായി ; നൂറ്റാണ്ടിലെ മഹാവിസ്മയം വ്യക്തമായും ഭംഗിയായും കണ്ടത് ചെറുവത്തൂര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 25, 2019

കേരളത്തില്‍ പൂര്‍ണ്ണവലയ സൂര്യഗ്രഹണം ദൃശ്യമായി ; നൂറ്റാണ്ടിലെ മഹാവിസ്മയം വ്യക്തമായും ഭംഗിയായും കണ്ടത് ചെറുവത്തൂര്‍

കാസര്‍ഗോഡ് : കേരളത്തില്‍ പൂര്‍ണ്ണവലയ സൂര്യഗ്രഹണം ദൃശ്യമായി. വടക്കന്‍ കേരളത്തിലെ കാസര്‍ഗോഡ് ചെറുവത്തൂരിലായിരുന്നു വിസ്മയ പ്രതിഭാസം ആദ്യം ഏറ്റവും വ്യക്തവും ഭംഗിയുമായി കാണാന്‍ കഴിഞ്ഞത്. തൃശൂര്‍, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലും ഗ്രഹണം വ്യക്തമായി. രാവിലെ 8.30 യോടെയാണ് ഗ്രഹണം തുടങ്ങിയത്. പൂര്‍ണ്ണ വലയ സൂര്യഗ്രഹണം നാലു മിനിറ്റ് മാത്രം നീണ്ടു നിന്നു.

അയ്യായിരത്തോളം പേരാണ് ചെറുവത്തൂറില്‍ എത്തിയത്. ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായും മറച്ച് ഡയമണ്ട് റിംഗ് പ്രത്യക്ഷപ്പെട്ടതോടെ രാവിലെ 9.30 യ്ക്ക് തന്നെ ഇരുട്ട് പരന്ന് സന്ധ്യയായ പ്രതീതിയായിരുന്നു. 11.10 വരെ ഗ്രഹണം തുടരും. തെക്കന്‍ ജില്ലകളില്‍ ഭാഗികമായിട്ടായിരുന്നു ദൃശ്യം. അനേകരാണ് വടക്കന്‍ കേരളത്തില്‍ സൂര്യഗ്രഹണം കാണാനെത്തിയത്. നഗ്നനേത്രങ്ങള്‍ കൊണ്ട് ഗ്രഹണം കാണരുത് എന്ന് ശാസ്ത്രലോകം നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മിക്കയിടത്തും പ്രത്യേക കണ്ണടയും മറ്റും ഒരുക്കിയായിരുന്നു വിസ്മയത്തെ വരവേറ്റത്.

അതേസമയം വയനാട്ടില്‍ മൂടല്‍മഞ്ഞ് മൂലം ദൃശ്യം തടസ്സപ്പെട്ടു. മദ്ധ്യകേരളത്തിലെ ജില്ലകളില്‍ 90 ശതമാനം മാത്രമായിരുന്നു ദൃശ്യമായത്. കോട്ടയത്ത് ദേവമാതാ കോളേജിന്റെ മൈതാനത്ത് അയ്യായിരത്തോളം പേരാണ് വിസ്മയം കാണാന്‍ എത്തിയിരുന്നത്. പ്രത്യേക കണ്ണട ഉള്‍പ്പെടെ ഒരുക്കിയിരുന്ന സൗകര്യം ആസ്വദിക്കുന്നതിനായി കുഞ്ഞുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയാണ് എത്തിയിരുന്നത്. ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ ടെലിസ്‌കോപ് വഴിയായിരുന്നു സൗകര്യം നല്‍കിയിരുന്നത്. 96 ശതമാനത്തോളം മാത്രമായിരുന്നു കൊച്ചിയില്‍ സൂര്യഗ്രഹണം ദൃശ്യമായത്.



from mangalam.com https://ift.tt/2PX5exW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages