ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാമോയെന്നെ സംശയം; പായസമേള നടത്തി ശാസ്ത്രാന്വേഷികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 25, 2019

ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാമോയെന്നെ സംശയം; പായസമേള നടത്തി ശാസ്ത്രാന്വേഷികള്‍

കോഴിക്കോട്: അപൂര്‍വ്വമായ ഒരു സൂര്യഗ്രഹണം കൂടി കഴിയുമ്പോള്‍ അവസാനിക്കുന്നത് ചില അന്ധവിശ്വാസങ്ങള്‍ കൂടിയാണ്. കാലാകാലങ്ങളായി പ്രചരിച്ചുവരുന്ന ഒരു വിശ്വാസമാണ് സൂര്യഗ്രഹണം സമയത്ത് ഭക്ഷണം കഴിക്കരുത് എന്നുള്ളത്. എന്നാല്‍ അതില്‍ യാതൊരു വിധ യാഥാര്‍ത്ഥ്യങ്ങളുമില്ലെന്നാണ് ശാസ്ത്രാന്വേഷികളുടെയും വിദഗ്ദ്ധരുടേയും വാദം.

ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും തമ്മില്‍ യാതോരു ബന്ധവുമില്ല. ഇത്തരം പ്രചരണങ്ങളില്‍ കഴമ്പില്ലെന്നാണ് വിദഗ്ദ്ധര്‍ അവകാശപ്പെടുന്നത്. അന്ധവിശ്വാസങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതിനായി പലയിടത്തും പായസവിതരണം അടക്കമുള്ളവ ഒരുക്കിയിരുന്നു. എന്നാല്‍, പലരും രാവിലെ അഞ്ചു മണിക്ക് തന്നെ ഭക്ഷണം കഴിച്ച ശേഷമാണ് സൂര്യഗ്രഹണം വീക്ഷിക്കുന്നതിന് പലയിടങ്ങളിലും എത്തിയത്.

അതേസമയം, സൂര്യനെ നഗ്നനേത്രങ്ങള്‍ കൊണ്ട് വീക്ഷിക്കുന്നത് കാഴ്ചശക്തിക്ക് അടക്കം തകരാറുകള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ദ്ധര്‍ അവകാശപ്പെടുന്നത്. സൂര്യനില്‍ നിന്നും വരുന്ന അള്‍ട്രാവയ ലറ്റ് കിരണങ്ങളാണ് കാഴ്ചയ്ക്ക് തകരാറുകള്‍ ഉണ്ടാക്കാന്‍ കാരണമായത്.



from mangalam.com https://ift.tt/2Qqh0jo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages