കോട്ടയം: സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തുന്ന പ്രസ്താവനകളിലൂടെ വിവാദം സൃഷ്ടിക്കാറുള്ള മൂന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ വീണ്ടും വിമര്‍ശിക്കപ്പെടുന്നു. ദേശീയ പൗരത്വ റജിസ്റ്റര്‍ വന്‍ ചര്‍ച്ചകള്‍ ഉയര്‍ത്തുന്നതിനിടയില്‍ ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍. അംബേദ്ക്കറുമായി ബന്ധപ്പെടുത്തി നടത്തിയിരിക്കുന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് സെന്‍കുമാറിനെ ഇത്തവണ വീഴ്ത്തിയിരിക്കുന്നത്.
പാകിസ്താനിലെ ദളിതര്‍ ഏതു വിധേനെയും ഇന്ത്യയില്‍ എത്തണമെന്ന് 100 വര്‍ഷം മുമ്പ് ഡോ. ബിആര്‍ അംബേദ്ക്കര്‍ പറഞ്ഞിരുന്നതായുള്ള സെന്‍കുമാറിന്റെ പോസ്റ്റ് വന്‍ വിമര്‍ശനമാണ് വിളിച്ചു വരുത്തുന്നത്. 1919 - 20 കാലത്ത് പാകിസ്താനിലെ ദളിതരോട് ഇന്ത്യയിലേക്ക് വരാന്‍ അംബേദ്ക്കര്‍ ആവശ്യപ്പെട്ടെന്ന് ഒരു പത്രവാര്‍ത്തയുടെ ചിത്രം നല്‍കിയായിരുന്നു സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതോടെ കമന്റുകളുടെ പ്രളയമായി. വസ്തുതാ വിരുദ്ധമായ പോസ്റ്റിന് നല്ല തല്ലും കിട്ടി.
1947 ല്‍ മാത്രമാണ് പാകിസ്താന്‍ രൂപപ്പെട്ടതെന്ന് ഇരിക്കെ 100 വര്‍ഷം മുമ്പ് അംബേദ്ക്കറിന് എങ്ങിനെ പാകിസ്താനിലെ ദളിതരോട് ഇന്ത്യയിലേക്ക് വരാന്‍ പറയാനാകുക എന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. മുന്‍ ഡിജിപിയ്ക്ക് ചരിത്രമറിയില്ലേ എന്നും ഐപിഎസ് പണം കൊടുത്തു വാങ്ങിയതാണോ എന്നും പിണറായി ചുമ്മാതല്ല പറിച്ചു കളഞ്ഞതെന്നുമെല്ലാമാണ് കമന്റുകള്‍. അംബേദ്ക്കറുടെ പടവും പിടിച്ച് ജിഹാദികള്‍ക്ക് ഒപ്പം തെരുവില്‍ ഇറങ്ങുന്നതിന് മുമ്പ് ദളിത് സമൂഹം 70 കൊല്ലം മുമ്പത്തെ ചരിത്രം ഒന്നു വായിക്കണം എന്ന അടിക്കുറിപ്പോടെ പത്രത്തിന്റെ ചിത്രത്തോടെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. വലിയ പരിഹാസവും പോസ്റ്റ് വിളിച്ചു വരുത്തി.
''നൂറ് വര്‍ഷം മുമ്പ് എന്ന് പറയുമ്പോള്‍ അംബേദ്ക്കറിന് 28 വയസ്സാണ് ഉണ്ടായിരുന്നതെന്നും അന്ന് അദ്ദേഹം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ സാമ്പത്തീകശാസ്ത്രം പഠിച്ച് ഗ്രെയിസ് ന്‍ എന്ന മഹാപ്രസ്ഥാനത്തില്‍ നിയമപഠനം നടത്തുകയായിരുന്നു. '' എന്നാണ് ഒരു കമന്റ്. പോലീസിന്റെ വില കളയരുതെന്നും വിരമിച്ചാലും ബുദ്ധി മരിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. 72 വര്‍ഷം മാത്രം മുമ്പാണ് പാകിസ്താന്‍ ഉണ്ടായെന്നിരിക്കെ എങ്ങിനെയാണ് 100 വര്‍ഷം മുമ്പ് പറയാനാകുക എന്ന രീതിയിലാണ് കൂടുതല്‍ കമന്റുകളും .
from mangalam.com https://ift.tt/2ERMV6X
via IFTTT
No comments:
Post a Comment