തിരുവനന്തപുരം: ഭക്ഷണത്തോടപ്പം സവാള നുറുക്കി നല്‍കാത്തതിനെത്തുടര്‍ന്ന് തലസ്ഥാനത്ത് കൈയ്യാങ്കളി. മദ്യപിച്ചെത്തിയ യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു.
തിരുവനന്തപുരം വഞ്ചിയൂരാണ് സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ക്ക് ഭക്ഷണത്തോടൊപ്പം സവാള നുറുക്കി നല്‍കിയിരുന്നു. തുടര്‍ന്ന് പിന്നീടും യുവാക്കള്‍ സവാള ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, വില വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍ രണ്ടാമത് നല്‍കാന്‍ തയ്യാറായില്ല. ഇതോടെയാണ് യുവാക്കള്‍ പ്രകോപിതരായത്. ഇവര്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു.
അക്രമികളായ ചെറുപ്പക്കാര്‍ അപ്പച്ചട്ടി എടുത്ത് ഹോട്ടല്‍ ജീവനക്കാരന്റെ തല അടിച്ചുപൊട്ടിക്കുകയും ചെയ്തു.പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വഞ്ചിയൂര്‍ പോലീസില്‍ ഹോട്ടല്‍ ജീവനക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്.
from mangalam.com https://ift.tt/352kgqs
via IFTTT
No comments:
Post a Comment