മാതാപിതാക്കളുടെ ഒത്താശയോടെ മൂന്ന് അമ്മാവന്മാര്‍ വര്‍ഷങ്ങളായി പീഡിപ്പിച്ചു; സഹോദരിക്ക് നേരെയും പീഡനം ഉണ്ടായതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിച്ചു; പുറത്തെത്തുന്നത് നടുക്കുന്ന സംഭവം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 21, 2019

മാതാപിതാക്കളുടെ ഒത്താശയോടെ മൂന്ന് അമ്മാവന്മാര്‍ വര്‍ഷങ്ങളായി പീഡിപ്പിച്ചു; സഹോദരിക്ക് നേരെയും പീഡനം ഉണ്ടായതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിച്ചു; പുറത്തെത്തുന്നത് നടുക്കുന്ന സംഭവം

ചണ്ഡീഗഡ്: മൂന്ന് അമ്മാവന്മാര്‍ വര്‍ഷങ്ങളായി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന പരാതിയുമായി 21കാരി രംഗത്ത്. തന്റെ മാതാപിതാക്കളുടെ ഒത്താശയോടെയാണ് അമ്മാവന്മാര്‍ തന്നെ പീഡിപ്പിച്ചിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഇളയ സഹോദരിയും കൂടി സമാന അനുഭവം നേരിട്ടതോടെയാണ് 21കാരി പോലീസിനെ സമീപിച്ചത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഹരിയാനയിലെ ഹിസാറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. താന്‍ ചെറുപ്പകാലത്താണ് പീഡനത്തിനിരയായത് എന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. അമ്മാവന്മാര്‍ മാതാപിതാക്കളുടെ ഒത്താശയോടെയാണ് തന്നെ പീഡിപ്പിച്ചിരുന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു. ആദ്യം പീഡന വിവരം മാതാപിതാക്കളോട് പറഞ്ഞിരുന്നെന്നും എന്നാല്‍ ക്രൂര മര്‍ദ്ദനമായിരുന്നു ഫലമെന്നും യുവതി പറയുന്നു.

2017 ഫെബ്രുവരിയില്‍ യുവതിയുടെ വിവാഹം നടന്നു. ഇതോടെ ദുരനുഭവം അവസാനിച്ചു. ഇതിനിടെയാണ് തന്റെ സഹോദരിയും സമാനമായ അനുഭവം നേരിടുന്നതായി യുവതി അറിഞ്ഞത്. ഇതോടെ പോലീസില്‍ പരാതി നല്‍കാന്‍ യുവതി തീരുമാനിക്കുകയായിരുന്നു. അമ്മാവന്മാരില്‍ ഒരാള്‍ തന്റെ ഇളയ സഹോദരിയെ ബലാത്സംഗം ചെയ്തു. പിന്നീട് ഹോട്ടലില്‍ വിളിച്ചുകൊണ്ടുപോയി. അവിടെവച്ച് മറ്റുളളവര്‍ സഹോദരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി യുവതിയുടെ മൊഴിയില്‍ പറയുന്നു. ബലാത്സംഗം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറയുന്നു.



from mangalam.com https://ift.tt/2EKcGWu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages