കോട്ടയം: ശബരിമല യുവതീ പ്രവേശനവിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പെരുന്നയിലെത്തി. ശനിയാഴ്ച ഉച്ചകഴിഞ്ഞാണു വാസു എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയത്.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നടന്ന കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു. ശബരിമലയില്‍ ഇത്തവണ യുവതീ പ്രവേശനം വേണ്ടന്ന നിലപാടാണു സര്‍ക്കാരിനുള്ളതെന്നു ദേവസ്വം പ്രസിഡന്റ് വിശദീകരിച്ചതായാണ് അറിയുന്നത്. ശബരിമലയില്‍ പ്രത്യേക അഥോറിറ്റി രൂപീകരിക്കുന്നതിനെ എന്‍.എസ്.എസ്. നേതൃത്വം അനുകൂലിച്ചിരുന്നില്ല. ഈ നിലപാട് ചര്‍ച്ചയില്‍ ജി.സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ചു.
എന്‍.എസ്.എസിനെ ഏതു വിധേയനേയും അനുനയിപ്പിക്കാനുള്ള നീക്കം ഉപതെരഞ്ഞെടുപ്പിനുശേഷം സി.പി.എം. നേതൃത്വം ആരംഭിച്ചിരുന്നു. വട്ടിയൂര്‍കാവില്‍ എന്‍.എസ്.എസ്. ജാതി പറഞ്ഞ് വോട്ട് പിടിച്ചുവെന്നാരോപിച്ച് കൊടുത്ത കേസ് കഴിഞ്ഞ ദിവസം സി.പി.എം. പിന്‍വലിച്ചിരുന്നു.
മാത്രമല്ല എന്‍.എസ്.എസിനെതിരേ യാതൊരു പ്രകോപനവും പടില്ലെന്ന കര്‍ശന നിര്‍ദേശം സി.പി.എം. സംസ്ഥാന നേതൃത്വം അണികള്‍ക്കു നല്‍കിയിരുന്നു. നേരത്തെ ശബരിമല വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ തയാറാണെന്നു സര്‍ക്കാര്‍ എന്‍.എസ്.എസ്. നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍, യുവതീ പ്രവേശനത്തില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള ഒരു ചര്‍ച്ചയ്ക്കും തയാറല്ലെന്ന എന്‍.എസ്.എസ്. നേതൃത്വം വ്യക്തമാക്കിയതോടെയാണു ചര്‍ച്ചകള്‍ നടക്കാതെ പോയത്.
ശബരിമലയില്‍ ഇത്തവണ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണു എന്‍.എസ്.എസ്. നേതൃത്വം കൂടിക്കാഴ്ചയ്ക്ക് തയാറായത്. ശബരിമല വിഷയത്തിനു പുറമേ മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ശിപാര്‍ശകള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതും ഇടതു സര്‍ക്കാരുമായി എന്‍.എസ്.എസ്. നേതൃത്വം അകലുന്നതിന് കാരണമായി. എന്‍.എസ്.എസിനെ അനുനയിപ്പിക്കണമെങ്കില്‍ ഈ വിഷയങ്ങളും സര്‍ക്കാരിനു പരിഹരിക്കേണ്ടി വരും.
from mangalam.com https://ift.tt/35V2rdC
via IFTTT
No comments:
Post a Comment