'ഇനി വിഡിയോ ചെയ്ത് പണം ചോദിച്ച് ഞാന്‍ വരില്ല, ഒരു രോഗിയും അതും പറഞ്ഞ് ഇനി ഇങ്ങോട്ട് വരണ്ട'; ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് ഫിറോസ് കുന്നംപറമ്പില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 2, 2019

'ഇനി വിഡിയോ ചെയ്ത് പണം ചോദിച്ച് ഞാന്‍ വരില്ല, ഒരു രോഗിയും അതും പറഞ്ഞ് ഇനി ഇങ്ങോട്ട് വരണ്ട'; ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് ഫിറോസ് കുന്നംപറമ്പില്‍

സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. താന്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്നാണ് ഫിറോസ് പറയുന്നത്. ഇനി വിഡിയോ ചെയ്ത് പണം ചോദിച്ച് ഞാന്‍ വരില്ല. ഒരു രോഗിയും അതും പറഞ്ഞ് ഇനി ഇങ്ങോട്ട് വരണ്ട. കണക്കും കാര്യങ്ങളും കൃത്യമായി ചെയ്തിട്ടുണ്ട്. എന്റെ ഭാഗം നൂറുശതമാനവും ശരിയാണെന്ന് ഉറപ്പുണ്ട്. ഉദ്ഘാടനങ്ങളില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ഇത്രനാള്‍ ജീവിച്ചത്. എന്റെ മക്കള്‍ക്ക് ഇവിടെ ജീവിക്കണം. എന്റെ മക്കള്‍ ഒരു കള്ളന്റെ മക്കളായി ജീവിക്കേണ്ടി വരരുത്. ഇനി ഞാന്‍ എനിക്ക്് വേണ്ടി ജീവിക്കാന്‍ നോക്കട്ടെ.' ഫിറോസ് ഫേസ്ബുക്ക് ലൈവിലെത്തി പറഞ്ഞു

ഫിറോസ് പറഞ്ഞതിങ്ങനെ;

'തിരുവനന്തപുരം ഭാഗത്ത് നിന്ന് പലപ്പോഴും എനിക്കെതിരെ ആരോപണങ്ങള്‍ വന്നിട്ടുണ്ട്. രോഗികളല്ല മറിച്ച് മറ്റുള്ളവരാണ് എന്നെ കുഴിയില്‍ ചാടിക്കാന്‍ നോക്കുന്നത്. ഇപ്പോഴിതാ എഴുലക്ഷം രൂപ ഫിറോസ് തിരുവനന്തപുരത്ത് ഒരു രോഗിയുടെ കയ്യില്‍ നിന്നും വാങ്ങിയെന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. ഒരു അടിസ്ഥാനവുമില്ലാതെ ആരോപണങ്ങള്‍ പലതായി കേള്‍ക്കുന്നു. മടുത്തു. ഇനി വയ്യ. വീട്, കാര്‍, വിദേശയാത്ര.. ഒരു മനുഷ്യന്‍ എന്തൊക്കെ കേള്‍ക്കണം. മടുത്തു. ചിലര്‍ പിന്നാലെ നടന്ന് ആക്രമിക്കുകയാണ്. മതം നോക്കി ഒന്നും ചെയ്തിട്ടില്ല. എന്നിട്ടും എന്തൊക്കെയാണ് എനിക്കെതിരെ പറയുന്നത്.'

കുറേ കല്ലേറ് കിട്ടി. കുടുംബം പോലും എനിക്കെതിരാവുന്നു. ഇനി വിഡിയോ ചെയ്ത് പണം ചോദിച്ച് ഞാന്‍ വരില്ല. ഒരു രോഗിയും അതും പറഞ്ഞ് ഇനി ഇങ്ങോട്ട് വരണ്ട. കണക്കും കാര്യങ്ങളും കൃത്യമായി ചെയ്തിട്ടുണ്ട്. എന്റെ ഭാഗം നൂറുശതമാനവും ശരിയാണെന്ന് ഉറപ്പുണ്ട്. ഉദ്ഘാടനങ്ങളില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ഇത്രനാള്‍ ജീവിച്ചത്. എന്റെ മക്കള്‍ക്ക് ഇവിടെ ജീവിക്കണം. എന്റെ മക്കള്‍ ഒരു കള്ളന്റെ മക്കളായി ജീവിക്കേണ്ടി വരരുത്. ഇനി ഞാന്‍ എനിക്ക്് വേണ്ടി ജീവിക്കാന്‍ നോക്കട്ടെ.' ഫിറോസ് പറഞ്ഞു. വിഡിയോ കാണാം.

വീഡിയോ



from mangalam.com https://ift.tt/381hEvq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages