തിരുവനന്തപുരം: കേരള ജല അതോറിറ്റി എം.ഡി. സ്ഥാനത്തുനിന്ന് ഡോ: എ. കൗശിഗന്‍ തെറിച്ചത് 30 കോടി രൂപയുടെ അഴിമതിക്ക് തടയിട്ടതിനാല്‍. മലപ്പുറം ജില്ലയിലെ എടയൂര്‍, എടവണ്ണ, മഞ്ചേരി, രാമഞ്ചാടി എന്നിവിടങ്ങളില്‍ ജലശുചീകരണശാല നിര്‍മിക്കാനുള്ള പദ്ധതിയിലെ അഴിമതിക്കാണ് കൗശിഗന്‍ തടയിട്ടത്. 120 കോടിയുടെ ഈ പദ്ധതിയില്‍ ടെന്‍ഡറിലെ ക്രമക്കേടിലൂടെ 30 കോടിയോളം രൂപ തട്ടിയെടുക്കാനുള്ള കരാറുകാരുടേയും എന്‍ജിനീയര്‍മാര്‍ അടക്കമുള്ള ജല അതോറിറ്റിയിലെ ഉന്നതരുടേയും ഒത്തുകളിയാണു പൊളിച്ചത്.
പക്ഷേ കൗശിഗനെ നീക്കിയതിനു കാരണമായി പറഞ്ഞിട്ടുള്ളത് ആലപ്പുഴ നഗരത്തിലെ െപെപ്പ്‌പൊട്ടല്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയതാണ്. പകരം എം.ഡിയായി ഐ.എ.എസ് ഉദ്യോഗസ്ഥനെയാണ് നിലവില്‍ നിയമിച്ചിട്ടുള്ളതെങ്കിലും പഴയതുപോലെ ഇഷ്ടക്കാരായ എന്‍ജിനീയര്‍മാരെ തലപ്പത്തെത്തിച്ച് അഴിമതി പുനഃസ്ഥാപിക്കാനുള്ള നീക്കം തകൃതി. എം.ഡി സ്ഥാനത്തേക്ക് എന്‍ജിനീയര്‍മാരെ നിയമിക്കാന്‍ വകുപ്പുമന്ത്രി കെ. കൃഷ്ണന്‍കുട്ടിയും അനുകൂലമെന്നാണു സൂചന.
വേണ്ടപ്പെട്ടവര്‍ക്ക് മാത്രം വന്‍കരാറുകള്‍ നല്‍കുന്ന ജലഅതോറിറ്റിയിലെ പതിവു മലപ്പുറത്തെ പദ്ധതികളില്‍ നടപ്പാക്കാനാകാതെ വന്നതോടെയാണ് എം.ഡിക്കെതിരെ ജല അതോറിറ്റിയിലെ ഉന്നതരുടെ നീക്കം ശക്തമായത്. ടെന്‍ഡര്‍ വ്യവസ്ഥകള്‍ ഇഷ്ടക്കാര്‍ക്കുമാത്രം പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു. മലപ്പുറത്തുമാത്രം വിളിച്ച ഈ നാലു ടെന്‍ഡറുകളില്‍ പരമാവധി തുകകൂട്ടി 30 കോടിരൂപയുടെ അഴിമതിക്കാണ് നീക്കം നടന്നത്. മറ്റുള്ള കരാറുകളുടെ ടെന്‍ഡര്‍ തുകകള്‍ ഇഷ്ടക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്തു.
അവര്‍ ബിനാമികളെവച്ച് 10% തുക കൂട്ടി കരാര്‍ തങ്ങള്‍ക്കുതന്നെ ലഭിക്കുന്ന തരത്തില്‍ ടെന്‍ഡര്‍ നല്‍കി. എന്നാല്‍ ഇവയ്ക്ക് ശരിയായ ടെന്‍ഡര്‍ വ്യവസ്ഥകള്‍ ഉണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി കൗശിഗന്‍ തള്ളി. അനുമതി നല്‍കണമെന്ന് ജല അതോറിറ്റിയുമായി ബന്ധപ്പെട്ട ഉന്നതരെല്ലാം സമ്മര്‍ദ്ദംചെലുത്തിയെങ്കിലും കൗശിഗന്‍ വഴങ്ങിയില്ല. കരാര്‍ നല്‍കിയ ഇഷ്ടക്കാരുടെ കൂട്ടത്തില്‍പ്പെടാത്ത മറ്റൊരു ടെന്‍ഡര്‍ എം.ഡിക്ക് മുന്നില്‍ എത്തുംമുമ്പ് അയോഗ്യമാക്കിയതും കൗശിഗന്‍ കണ്ടെത്തി.
ഇതും കരാറുകള്‍ക്ക് അനുമതി നല്‍കാതിരിക്കാന്‍ കാരണമായി. നേരത്തേ ജല അതോറിറ്റിയുടെ കുപ്പിവെള്ള പദ്ധതി കിഡാക്കിന് നല്‍കിയതിനോടും കൗശിഗന് എതിര്‍പ്പുണ്ടായിരുന്നു. ഇതിന്റെ 50% ഓഹരികള്‍ വില്‍ക്കണമെന്ന ഉന്നതനിര്‍ദേശവും എം.ഡി. തടഞ്ഞു. അതിനിടിയിലാണു ടെന്‍ഡറുകളില്‍ കടുത്ത നിലപാട് സ്വീകരിച്ചതും പുറത്താകലിലേക്കു നയിച്ചതും.
from mangalam.com https://ift.tt/2R9tq0Z
via IFTTT
No comments:
Post a Comment