തിരുവനന്തപുരം: മദ്യപിച്ച് ബസോടിച്ച് അപകടമുണ്ടാക്കിയ കല്ലട ബസ് ഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്ക് അനധികൃതമായി യാത്രപോയ ബസിന്റെ ഡ്രൈവർ പാലക്കാട് എലവഞ്ചേരി കോഴനേട് ഹൗസിൽ കൃഷ്ണൻകുട്ടിയാണ്(47) പോലീസ് പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട് 6.30-ന് കഴക്കൂട്ടം ടെക്നോപാർക്കിന് എതിർവശം സർവീസ് റോഡിലാണ് അപകടമുണ്ടായത്. മുന്നിൽപോയ കാറിൽ ബസ് ഇടിക്കുകയായിരുന്നു. കാർ യാത്രക്കാർ ബസ് തടഞ്ഞുനിർത്തി. ഡ്രൈവറുമായി സംസാരിച്ചപ്പോഴാണ് മദ്യപിച്ചിട്ടുള്ളതായി മനസ്സിലായത്. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ കഴക്കൂട്ടം പോലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധന നടത്തി. മദ്യപിച്ചതായി വ്യക്തമായതിനെത്തുടർന്ന് കേസെടുത്തു. ബസ് സ്റ്റേഷനിലേക്കു മാറ്റി. ഒരു രാത്രി മുഴുവൻ ഉറക്കമിളച്ച് ബസ് ഓടിക്കേണ്ട ഡ്രൈവറെയാണ് മദ്യപിച്ചനിലയിൽ പിടികൂടിയത്. ബസിൽ അഞ്ചു യാത്രക്കാർ മാത്രമാണുണ്ടായിരുന്നത്. കല്ലടയുടേതടക്കം അന്തസ്സംസ്ഥാന സ്വകാര്യബസുകളിലെ ജീവനക്കാർക്കെതിരേ നിരവധി പരാതികൾ ഉയർന്നിരുന്നു. യാത്രക്കാരെ മർദിച്ചതിനും യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും ബസ് ജീവനക്കാർ അറസ്റ്റിലായിരുന്നു. രാത്രികാലങ്ങളിൽ ഇവർ മദ്യപിച്ച് വാഹനമോടിക്കുന്നതായും പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് അനധികൃതമായി ഓടുന്ന സ്വകാര്യബസുകളെ തടയാൻ മോട്ടോർവാഹനവകുപ്പ് നടത്തിയിരുന്ന പരിശോധന അടുത്തിടെ നിലച്ചിരുന്നു. ഇതാണ് വീണ്ടും ക്രമക്കേടിനിടയാക്കിയതെന്ന് പറയപ്പെടുന്നു. അംഗീകൃത ടൂർ ഓപ്പറേറ്റർമാർ നടത്തുന്ന സർവീസുകളുടെ ഡ്രൈവർമാരുടെയും സഹായിയുടെയും ഫോൺനമ്പരും വിവരങ്ങളും മോട്ടോർവാഹനവകുപ്പിനു കൈമാറണമെന്നാണ് നിബന്ധന. വാഹനങ്ങൾ വഴിയിൽ പരിശോധിക്കാനും നിർദേശം നൽകിയിരുന്നു. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പരിശോധന ആദ്യം ഫലവത്തായിരുന്നെങ്കിലും പിന്നീട് മയപ്പെടുത്തി. Content Highlights: Case Registered against driver
from mathrubhumi.latestnews.rssfeed https://ift.tt/2Y7JGB5
via
IFTTT
No comments:
Post a Comment