താടിയിൽ തകർപ്പനായി പ്രവീൺ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 2, 2019

താടിയിൽ തകർപ്പനായി പ്രവീൺ

ഇന്ത്യയിലെ താടിക്കാരിൽ ഒന്നാമനായി മലയാളി. നാഷണൽ ബിയേഡ് ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ട കൊടുമൺ സ്വദേശി പ്രവീൺ പരമേശ്വറിനാണ് ഒന്നാം സ്ഥാനം. ഏഴു വർഷത്തെ പ്രയത്നത്തിൽ 38 ഇഞ്ചു താടിയുമായി പ്രവീൺ രംഗപ്രവേശം ചെയ്തതോടെ, രാജസ്ഥാന്റെയും പഞ്ചാബിന്റെയും ആധിപത്യം തകർന്നു. മൂന്നുവർഷമായി മുടങ്ങാതെ നടക്കുന്ന പ്രകടനം ഇത്തവണ ഡൽഹിക്കടുത്ത് ഗുഡ്ഗാവിലായിരുന്നു. കേരളീയവസ്ത്രമണിഞ്ഞു കച്ചമുറുക്കി അങ്കച്ചേവരുടെ വേഷത്തിലായിരുന്നു റാമ്പിൽ പ്രവീണിന്റെ പ്രകടനം. ടെക്നോപാർക്കിൽ ഐ.ടി. എൻജിനിയറായിരുന്നു. സിനിമാമോഹത്തെ തുടർന്ന് 2012-ൽ രാജിവെച്ച് കൊച്ചിയിലേക്കു ചേക്കേറി. ആദ്യസിനിമയായ 'ടമാർ പഠാറി'ലെ താടിപ്പാട്ട് പ്രവീണിനെ ശ്രദ്ധേയനാക്കി. ഷെർലക് ഹോംസ്, ഇടി തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം മമ്മൂട്ടി നായകനായ ഗാനഗന്ധർവനിലും അഭിനയിച്ചു. ഇതിനിടെ, ചില സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചു. ഏഴുവർഷം മുമ്പ് ഒരു സിനിമയിൽ അഭിനയിക്കാൻ അപേക്ഷ നൽകിയപ്പോൾ താടി കുറവായതിന്റെ പേരിൽ തഴയപ്പെട്ടതാണ് ഇപ്പോഴത്തെ നീളൻ താടിക്കു പിന്നിലുള്ള രഹസ്യം. ചരിത്രത്തിൽ ഇഷ്ടമുള്ള താടിക്കാരനെക്കുറിച്ചു ചോദിച്ചപ്പോൾ കാൾ മാക്സാണെന്നാണ് താടിയുഴിഞ്ഞുകൊണ്ട് പ്രവീണിന്റെ മറുപടി. Content Highlights:National Beard Championship Praveen


from mathrubhumi.latestnews.rssfeed https://ift.tt/2OJrjzp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages