മെസ്സിക്ക് ആറാം ബാലണ്‍ ദ്യോര്‍; ക്രിസ്റ്റ്യാനോയെ പിന്നിലാക്കി റെക്കോഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 2, 2019

മെസ്സിക്ക് ആറാം ബാലണ്‍ ദ്യോര്‍; ക്രിസ്റ്റ്യാനോയെ പിന്നിലാക്കി റെക്കോഡ്

പാരിസ്: പ്രതീക്ഷകൾ തെറ്റിയില്ല. ലയണൽ മെസ്സിക്ക് ബാലൺ ദ്യോർ പുരസ്കാരം. മികച്ച ഫുട്ബോളർക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് മെസ്സിയുടെ ബാലൺ ദ്യോർ നേട്ടം. ആറാം തവണ പുരസ്കാരം സ്വന്തമാക്കിയ മെസ്സി ക്രിസ്റ്റ്യാനൊ റൊണാൾഡോയെ പിന്നിലാക്കുകയും ചെയ്തു. 2009, 2010, 2011,2012,2015 വർഷങ്ങളിലാണ് മെസ്സി ഇതിന് മുമ്പ് പുരസ്കാരം നേടിയത്. ലിവർപൂളിന്റെ ഡച്ച് പ്രതിരോധ താരം വിർജിൽ വാൻ ഡെയ്കിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെസ്സിയുടെ നേട്ടം. ക്രിസ്റ്റ്യാനൊ റൊണാൾഡൊ, സാദിയോ മാനെ, മുഹമ്മദ് സല എന്നിവർ 3,4,5 സ്ഥാനങ്ങളിലെത്തി. സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയെ ലീഗ് ചാമ്പ്യൻമാരാക്കിയതും അർജന്റീനയെ കോപ അമേരിക്ക ടൂർണമെന്റിൽ സെമിയിലെത്തിച്ചതുമാണ് മെസ്സിയെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇവിടെ പാരിരിസിൽ പത്ത് വർഷം മുമ്പ് ആദ്യ ബാലൺദ്യോർ പുരസ്കാരത്തിനായി എത്തിയത് ഇന്നും എന്റെ ഓർമ്മയിലുണ്ട്. എന്റെ മൂന്നു സഹോദരങ്ങൾക്കൊപ്പമായിരുന്നു ഞാൻ വന്നത്. അന്ന് എനിക്ക് 22 വയസ് മാത്രമായിരുന്നു പ്രായം. 10 വർഷത്തിനിടയിൽ ഇതിപ്പോൾ ആറാം പുരസ്കാരമാണ്. ഇപ്പോൾ എന്റെ പ്രിയപ്പെട്ട ഭാര്യക്കും മക്കൾക്കൊപ്പമാണ് ഞാൻ ഈ പുരസ്കാരം പങ്കിടുന്നത്. എന്റെ പ്രായത്തെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. എന്നിരുന്നാലും ഇനിയുള്ള കാലവും ഫുട്ബോൾ ആസ്വദിക്കാനാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പുരസ്കാരം സ്വീകരിച്ച് മെസ്സി ആരാധകരോട് സംസാരിച്ചു. 2019-ൽ ഇതുവരെ മെസ്സി 54 മത്സരങ്ങളിൽ നിന്ന് 46 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ ലാ ലിഗ സീസണിൽ ബാഴ്സലോണ ചാമ്പ്യൻമാരായപ്പോൾ 34 മത്സരങ്ങളിൽ നിന്ന് മെസ്സി 36 ഗോളുകളും നേടി. അമേരിക്കൻ വനിതാ താരം മെഗാൻ റപിനൊ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം നേടി. അമേരിക്കയ്ക്ക് ലോകകിരീടം സമ്മാനിച്ച പ്രകടനമാണ് റപിനൊയെ പുരസ്കാരത്തിന് അർഹയാക്കിയത്. മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി യുവന്റസിന്റെ ഡച്ച് താരം മാത്തിസ് ഡി ലിറ്റിനാണ്. മികച്ച ഗോൾകീപ്പറായി ലിവർപൂളിന്റെ ബ്രസീലിയൻ ഗോൾകീപ്പർ അലിസൺ ബെക്കറെ തിരഞ്ഞെടുത്തു. The Only. One. Ever. Six-time Ballon dOr winner, Leo #Messi pic.twitter.com/5PMoJGRCrY — FC Barcelona (@FCBarcelona) December 2, 2019 Content Highlights: Lionel Messi Wins 2019 Ballon dOr Prize For Record Sixth Time


from mathrubhumi.latestnews.rssfeed https://ift.tt/2Y8ZJhU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages