വാഷ്ങ്ടൺ: ചന്ദ്രപര്യവേക്ഷണത്തിനുള്ള ഇന്ത്യയുടെ ഉപഗ്രഹമായ ചന്ദ്രയാൻ 2 ന്റെ ഭാഗമായ വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ ചന്ദ്രോപരിതലത്തിൽ നാസ കണ്ടെത്തി. സോഫ്റ്റ്ലാൻഡിങ്ങിനിടെ ആശയവിനിമം നഷ്ടപ്പെട്ട ലാൻഡറിനെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിരുന്നില്ല. സെപ്റ്റംബർ 7നാണ് ലാൻഡിങ്ങിനിടെ ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമാകുന്നത്. ലാൻഡറിന്റെ അവശിഷ്ടങ്ങളുടെയും ലാൻഡർ പതിക്കുമ്പോൾ ചന്ദ്രോപരിതലത്തിലെ മണ്ണിനുണ്ടായ വ്യത്യാസങ്ങളും പഠനവിധേയമാക്കിയുള്ള ചിത്രങ്ങളാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്. നാസയുടെ എൽആർ ഒർബിറ്റർ കാമറയാണ് ചിത്രങ്ങൾ പകർത്തിയത്. ശാസ്ത്രജ്ഞനായഷൺമുഖ ഷൺമുഖ ലാൻഡർ പതിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചന്ദ്രോപരിതലത്തിന്റെചിത്രങ്ങൾ പഠനവിധേയമാക്കിയാണ് നിഗമനത്തിലെത്തിയത്. ലാൻഡർ ഇടിച്ചിറങ്ങിയ സ്ഥലവും ചന്ദ്രോപരിതലത്തിലെ മണ്ണിന് വ്യത്യാസം സംഭവിച്ചതുമെല്ലാം ഒരു ചിത്രത്തിൽ നാസ അടയാളപ്പെടുത്തിയിട്ടുണ്ട്. അന്തരീക്ഷത്തിനുണ്ടായ വ്യത്യാസമാണ് രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങളിലുള്ളത്. ചിത്രത്തിൽ നീല നിറത്തിൽ അടയാളപ്പെടുത്തിയത് ലാൻഡർ പതിക്കുമ്പോൾമണ്ണിനുണ്ടായ വ്യത്യാസമാണ്. പച്ച നിറത്തിൽ അടയാളപ്പെടുത്തിയതാണ് ലാൻഡറിന്റെ പൊട്ടിത്തകർന്ന അവശിഷ്ടങ്ങൾ. സെപ്റ്റംബർ 7ന് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ്ലാൻഡിങ് നടത്തുമ്പോഴാണ് വിക്രം ലാൻഡർ നിശ്ചയിച്ച പാതയിൽ നിന്ന് തെന്നിമാറുന്നത്. അതിനു ശേഷം ലാൻഡറുമായുള്ള ആശയ വിനിമയം പുനഃസ്ഥാപിക്കാൻ ഐഎസ്ആർഒ ശ്രമിച്ചെങ്കിലും ഇതുവരെ കഴിഞ്ഞിരുന്നില്ല. അതേ സമയം ഐഎസ്ആർഒ ഇതുവരെ നാസയുടെ കണ്ടെത്തലിനോട് പ്രതികരിച്ചിട്ടില്ല. content highlights:Vikram Lander debris found , Photos out, says NASA
from mathrubhumi.latestnews.rssfeed https://ift.tt/2Pbrhz0
via
IFTTT
No comments:
Post a Comment