പ്രവാസി മലയാളി സൗദിയിൽ ഉറക്കത്തിനിടെ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 18, 2019

പ്രവാസി മലയാളി സൗദിയിൽ ഉറക്കത്തിനിടെ മരിച്ചു

റിയാദ് : സൗദി അറേബ്യയിൽ മലയാളി ഉറക്കത്തിൽ മരിച്ചു. തൃശ്ശൂർ കൊടുങ്ങല്ലൂർ എസ്.എൻ പുരം ആമണ്ടൂർ സ്വദേശി തൈപ്പറമ്പിൽ ഹൗസിൽ ഹുസൈൻ (53) ആണ് മരിച്ചത്.

റിയാദ് അഖീഖലിലെ താമസ സ്ഥലത്താണ് ഹുസൈനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഏഴു മണി കഴിഞ്ഞിട്ടും ഉണരാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

റിയാദിൽ 15 വർഷമായി റസ്റ്ററന്റ് ജീവനക്കായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിലാണ് അവസാനമായി നാട്ടിൽ എത്തി മടങ്ങിയത്.
ഭാര്യ: വാഹിദ. മക്കൾ: അജ്മൽ, റുഖ്‌സാന, റസ്മിയ.



from mangalam.com https://ift.tt/2rb7gkk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages