ലക്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വീഴ്ത്തിയ പടി പൊളിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കാണ്‍പുരിലെ അടല്‍ഘട്ടിന്റെ പടിയാണ് മോഡി തട്ടിവീണതിനെ തുടര്‍ന്ന് പൊളിച്ചു പണിയാന്‍ നീക്കം തുടങ്ങിയിരിക്കുന്നത്.
അടല്‍ഘട്ടിന്റെ പടികളില്‍ ഒന്നിന്റെ ഉയരം ക്രമം വിട്ടാണെന്നും കടവില്‍ പൂജ ചെയ്യാനെത്തുന്നവര്‍ക്ക് ഇരിക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് അത്തരത്തില്‍ നിര്‍മ്മിച്ചതെന്നും അധികൃതര്‍ പറയുന്നു. മുന്‍പും നിരവധി സന്ദര്‍ശകര്‍ ഈ പടിക്കെട്ടില്‍ തട്ടിവീഴുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.
ഗംഗാനദിയിലെ ജലത്തിന്റെ ശുദ്ധി പരിശോധിക്കുന്നതിനായുള്ള ജലയാത്ര കഴിഞ്ഞ് മടങ്ങവേയാണ് മോഡി പടിക്കെട്ടില്‍ തട്ടിവീണത്. കഴിഞ്ഞ ആഴ്ചയാണ് സംഭവം ഉണ്ടായത്. പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ഗംഗാ സമിതിയുടെ ആദ്യയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
from mangalam.com https://ift.tt/2S8if96
via IFTTT
No comments:
Post a Comment