വിദ്യയെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളാക്കി ചാക്കില്‍ കെട്ടി പുഴയില്‍ ഒഴുക്കാന്‍ പ്രേംകുമാറിന്റെയും സുനിതയുടെയും നീക്കം; ഇതിനായി കാല്‍ മുറിച്ചു; ഒടുവില്‍ പദ്ധതി പാളിയത് ഇങ്ങനെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 18, 2019

വിദ്യയെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളാക്കി ചാക്കില്‍ കെട്ടി പുഴയില്‍ ഒഴുക്കാന്‍ പ്രേംകുമാറിന്റെയും സുനിതയുടെയും നീക്കം; ഇതിനായി കാല്‍ മുറിച്ചു; ഒടുവില്‍ പദ്ധതി പാളിയത് ഇങ്ങനെ

ഉദയം പേരൂര്‍ വിദ്യ കൊലക്കേസുമായി ബന്ധപ്പെട്ട് പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വിദ്യയെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളാക്കി പുഴയില്‍ ഒഴുക്കാനായിരുന്നു തങ്ങള്‍ പദ്ധതിയിട്ടിരുന്നതെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തി. ഇതിനായി വിദ്യയുടെ കാല്‍ മുറിക്കാന്‍ ശ്രമിച്ചു. പ്രതിയായ പ്രേം കുമാറിന് ഇത്തരം ആശയം പറഞ്ഞു കൊടുത്തത് തിരുവനന്തപുരം സ്വദേശിയായ സുഹൃത്താണ്. ഇയാളെയും പ്രതിയാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു.

പ്രേംകുമാര്‍ വിദ്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് കൊച്ചിയില്‍ നിന്നും തിരുവനന്തപുരം പേയാടുള്ള വില്ലയില്‍ എത്തിച്ചത്. പ്രേംകുമാര്‍ വിദ്യയ്ക്ക് അമിതമായി മദ്യം നല്‍കി. വിദ്യക്ക് മദ്യലഹരിയില്‍ ബോധം നഷ്ടമായെന്ന് മനസിലായതോടെ കഴുത്തില്‍ കയറിട്ട് കുരുക്കി കൊലപ്പെടുത്തി. ഇതേസമയം വില്ലയുടെ മുകളിലെ മുറിയില്‍ ഉണ്ടായിരുന്ന സുനിത എത്തി മരണം സ്ഥിരീകരിച്ചു.

കൊലപാതകത്തിന് ശേഷം മൃതദേഹം എങ്ങനെ നീക്കം ചെയ്യുമെന്ന് പ്രേംകുമാറും സുനിതയും നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. വീട്ടില്‍ വെച്ച് ശരീരം പല ഭാഗങ്ങളായി അറുത്ത് മുറിച്ച് ചെറിയ ചാക്കുകളിലാക്കി പുഴയില്‍ ഒഴുക്കാനായിരുന്നു പദ്ധതി. ഇത് പ്രകാരം ശരീരം മുറിക്കാനുള്ള സര്‍ജിക്കല്‍ ബ്ലേഡ് സുനിതയുടെ കൈവശം ഉണ്ടായിരുന്നു. നഴ്‌സ് കൂടിയായ സുനിത ഇത് ഉപയോഗിച്ച് വിദ്യയുടെ കാല്‍ മുറിക്കാനും ശ്രമിച്ചു.

എന്നാല്‍ രക്തം അമിതമായി ഒഴുകാന്‍ തുടങ്ങിയതോടെ പ്രേംകുമാറും സുനിതയും ഭയപ്പെട്ടു. വീട്ടില്‍ അമിതമായി രക്തം ഒഴുകിയാല്‍ എല്ലാവരും അറിയുമെന്ന് ഇരുവരും ഭയന്നു. തുടര്‍ന്ന് മൃതദേഹം കാറില്‍ കയറ്റി. യാത്രക്കിടെ കഷ്ണങ്ങള്‍ ആക്കാമെന്ന് കരുതിയെങ്കിലും സാധിച്ചില്ല. ഒടുവില്‍ തിരുനെല്‍വേലി. വള്ളിയൂര്‍ ദേശീയപാതയുടെ അരുകിലെ കുറ്റിക്കാട്ടില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.



from mangalam.com https://ift.tt/2r8lO4f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages