ഹൈദരാബാദ്: തെലുങ്കാനയില്‍ കാണാതായ 29കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ച് മൂടിയതായി കണ്ടെത്തി. മേഡക് ജില്ലയിലാണ് സംഭവം. ജില്ലയിലെ രാമായംപേട്ട് പ്രദേശത്ത് അഴുകിയ നിലയില്‍ ബുധനാഴ്ച യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ഈ മാസം അഞ്ച് മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതചി നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ രണ്ട് കൊലക്കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയില്‍ ചാടിയ കുറ്റവാളിയെ പോലീസ് അറസ്റ്റ് ചെയ്തു. അരുണ്‍ കുമാര്‍ എന്നയാളാണ് അറസ്റ്റിലായിരിക്കു ന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, ഇയാള്‍ ജയിലില്‍ വച്ചാണ് യുവതിയുടെ ഭര്‍ത്താവിനെ പരിചയപ്പെടുന്നത്. ജയില്‍ ചാടിയ അരുണ്‍ ഇയാളുടെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ യുവതി ഫോണ്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.
പിന്നീട് ഡിസംബര്‍ അഞ്ചിന് ഒളിപ്പിച്ച പണവും സ്വര്‍ണവും കാണിക്കാം എന്നുപറഞ്ഞ് ഒഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും അവിടെവച്ച് ബലാത്സംഹം ചെയ്ത് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഇതിന് അടുത്തുതന്നെയുള്ള ഒരു സ്ഥലത്ത് തന്നെ കുഴിച്ചിടുകയും ചെയ്തു. യുവതിയെ കാണാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിന്നീട് ഒരാഴ്ചയ്ക്ക് ശേഷമാണ് മൃതദേഹം പോലീസ് കണ്ടെത്തിയത്.
സിസിടിവി ദൃശ്യങ്ങളുടെ അടക്കം സഹായത്തോടെയാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്. രാമായാംപേട്ടിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. യുവതിയുടെ ഇരുചക്ര വാഹനത്തിലായിരുന്നു ഇരുവരും യാത്ര ചെയ്തത്. വാഹനവും കാണാതായിരുന്നു. കൊലയ്ക്ക് ശേഷം യുവതിയുടെ ഇരുചക്രവാഹനത്തിലായിരുന്നു ഇയാളുടെ യാത്ര. വാഹനത്തിന്റെ നമ്പര്‍ അടക്കമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്.
പണത്തിന് സ്വത്തിനും വേണ്ടി നടത്തിയ രണ്ട് കൊലപാതകത്തില്‍ അറസ്റ്റ് ചെയ്ത് ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഇയാള്‍ ജയില്‍ ചാടിയത്.
from mangalam.com https://ift.tt/35BQeuF
via IFTTT
No comments:
Post a Comment