പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത സംഭവം: പ്രതി അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 18, 2019

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത സംഭവം: പ്രതി അറസ്റ്റിൽ

വർക്കല:വിവാഹവാഗ്ദാനം നൽകി നിരവധി തവണ ലൈംഗികപീഡനത്തിനിരയാക്കിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൊല്ലം പരവൂർ പെരുമ്പുഴ മരുതുവിള വീട്ടിൽ രാജേഷ്(29) ആണ് പിടിയിലായത്. വർക്കല കരുനിലക്കോട് സ്വദേശിനിയായ പെൺകുട്ടിയാണ് കഴിഞ്ഞ നവംബറിൽ ആത്മഹത്യ ചെയ്തത്. 2018 ഡിസംബറിൽ ശിവഗിരി തീർഥാടന സമയത്താണ് 17 വയസ്സുള്ള പെൺകുട്ടിയെ രാജേഷ് പരിചയപ്പെടുന്നത്. തുടർന്ന് ബന്ധുകൾ വഴി വിവാഹാലോചന നടത്തി. വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകിയ ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊല്ലം ബീച്ച്, കൊട്ടിയം മൈലക്കാട്, കരുനിലക്കോടുള്ള പെൺകുട്ടിയുടെ ബന്ധുവീട് എന്നിവിടങ്ങളിൽ കൊണ്ടുപോയി ലൈംഗികപീഡനത്തിനിരയാക്കിയതായി പോലീസ് പറഞ്ഞു. പിന്നീട് ഇയാൾ ഒഴിവാകാൻ ശ്രമിച്ചതിൽ മനംനൊന്താണ് പെൺകുട്ടി നവംബർ 21-ന് രാത്രി ബന്ധുവീട്ടിൽ തൂങ്ങിമരിച്ചത്. മൃതദേഹപരിശോധനയിൽ പെൺകുട്ടി നിരന്തരം ലൈംഗികാതിക്രമത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും വിധേയയായിട്ടുണ്ടെന്ന് ഫൊറൻസിക്സർജൻ കണ്ടെത്തി. തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി. മരിച്ച പെൺകുട്ടി രഹസ്യമായി ഫോൺ ഉപയോഗിക്കാറുണ്ടെന്നും രാജേഷാണ് വാങ്ങി നൽകിയതെന്നും പോലീസ് കണ്ടെത്തി. പെൺകുട്ടി മരിച്ചതിനെത്തുടർന്ന് രാജേഷ് മംഗലാപുരത്ത് ഒളിവിൽപ്പോയിരുന്നു. പോലീസ് തന്നെ അന്വേഷിക്കുന്നില്ലെന്നു ധരിച്ച് പിന്നീടിയാൾ പരവൂരിലെ വീട്ടിൽ മടങ്ങിയെത്തി. വീടും ഇയാൾ കൊട്ടിയത്ത് നടത്തി വന്ന വർക്ക്ഷോപ്പും രഹസ്യമായി നിരീക്ഷിച്ച പോലീസ്, കൊട്ടിയത്തെ വാടക വീട്ടിൽ നിന്നാണ് അറസ്റ്റു ചെയ്തത്. വർക്കല ഇൻസ്പെക്ടർ ജി.ഗോപകുമാർ, ഗ്രേഡ് എസ്.ഐ. സുനിൽകുമാർ, എസ്.സി.പി.ഒ. സെബാസ്റ്റ്യൻ, സി.പി.ഒ. ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിക്കെതിരേ പോക്സോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകൽ, ആത്മഹത്യാ പ്രേരണാക്കുറ്റം എന്നീ വകുപ്പുകൾ പ്രകാരവും കേസെടുത്തു. പ്രതിയെ തിരുവനന്തപുരം പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. Content Highlights: man arrested for raping minor girl


from mathrubhumi.latestnews.rssfeed https://ift.tt/34wR4HP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages