ന്യൂഡൽഹി: അനധികൃതമായി തോക്കു നിർമിക്കുന്നതിനും കൈവശംവെക്കുന്നതിനും പരമാവധി ശിക്ഷയായ ജീവപര്യന്തം വ്യവസ്ഥചെയ്യുന്ന ആയുധ ഭേദഗതി ബിൽ-2019 ലോക്സഭ പാസാക്കി. ആഘോഷവേളകളുടെ ഭാഗമായി ജീവനു ഭീഷണിയാകുന്ന തരത്തിൽ അശ്രദ്ധമായി വെടിയുതിർക്കുന്നവർക്ക് രണ്ടുവർഷംവരെ തടവോ, ഒരു ലക്ഷം രൂപവരെ പിഴയോ, രണ്ടുംകൂടിയോ ലഭിക്കാമെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പ്രതിപക്ഷാംഗങ്ങൾ കൊണ്ടുവന്ന ഭേദഗതികൾ തള്ളിക്കൊണ്ടാണു ബിൽ സഭ പാസാക്കിയത്. ആയുധം കൈവശംവെക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അനിവാര്യമായതിനാലാണ് ബിൽ കൊണ്ടുവരുന്നതെന്ന് അമിത് ഷാ പറഞ്ഞു. പുതിയ നിയമമനുസരിച്ച് ഒരാൾക്ക് രണ്ടുതോക്ക് കൈവശംവെക്കാം. നിലവിൽ മൂന്നെണ്ണം കൈവശംവെക്കാമായിരുന്നു. രണ്ടിൽക്കൂടുതൽ കൈവശമുള്ളവർ നിയമം പാസായി 90 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികളുടെമുമ്പിൽ ഹാജരാക്കണം. കായികതാരങ്ങൾക്ക് തോക്കും വെടിക്കോപ്പും സൂക്ഷിക്കുന്നതിനു നിയമത്തിൽ പ്രത്യേകവ്യവസ്ഥകളുണ്ട്. Content Highlights:Arms amendment bill Lok sabha
from mathrubhumi.latestnews.rssfeed https://ift.tt/2RyjqhX
via
IFTTT
No comments:
Post a Comment