തര്‍ക്കത്തില്‍ നഷ്ടപ്പെട്ട ''രണ്ടില''യെ ഫുട്‌ബോള്‍ കൊണ്ടു വീഴ്ത്തി; അഭിമാനപോരാട്ടത്തില്‍ ജോസഫിനെ തോല്‍പ്പിച്ച് ജോസ് കെ മാണി ; കോട്ടയം ജില്ലയില്‍ മാത്രം വിജയിച്ചത് എട്ട് ഉപതെരഞ്ഞെടുപ്പുകളില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 18, 2019

തര്‍ക്കത്തില്‍ നഷ്ടപ്പെട്ട ''രണ്ടില''യെ ഫുട്‌ബോള്‍ കൊണ്ടു വീഴ്ത്തി; അഭിമാനപോരാട്ടത്തില്‍ ജോസഫിനെ തോല്‍പ്പിച്ച് ജോസ് കെ മാണി ; കോട്ടയം ജില്ലയില്‍ മാത്രം വിജയിച്ചത് എട്ട് ഉപതെരഞ്ഞെടുപ്പുകളില്‍

കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ തര്‍ക്കത്തില്‍ ''രണ്ടില'' നഷ്ടപ്പെട്ട ജോസ് കെ. മാണി ഉപതെരഞ്ഞെടുപ്പില്‍ ''രണ്ടില''യെ വീഴ്ത്തി. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നവുമായി ജോസഫ് പോയപ്പോള്‍ ജോസ് വിഭാഗത്തിനു ചിഹ്നമായി കിട്ടിയത് ഫുട്‌ബോളായിരുന്നു.

കേരള കോണ്‍ഗ്രസ് എമ്മിലെ അധികാരത്തര്‍ക്കത്തിന്റെ പേരിലുള്ള നിയമ പോരാട്ടങ്ങളിലെ തുടര്‍ച്ചയായ തോല്‍വികള്‍ക്കിടെയാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിപക്ഷം ജോസഫ് വിഭാഗത്തെ വീഴ്ത്തിയത്. ഇരുവിഭാഗവും അഭിമാനപ്പോരാട്ടമായി കണ്ട് നേരിട്ട് ഏറ്റുമുട്ടിയ അകലകുന്നം പഞ്ചായത്തിലെ പൂവത്തിളപ്പ് വാര്‍ഡ് ഉപതെരഞ്ഞെടുപ്പിലാണ് ജോസ് പക്ഷം വിജയം നേടിയത്.

ജോസ് വിഭാഗത്തിലെ ജോര്‍ജ് തോമസ് െമെലാടി 63 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജോസഫ് വിഭാഗത്തിലെ വിപിന്‍ തോമസ് ആനിക്കലിനെ തോല്‍പ്പിച്ചു. ഇരു വിഭാഗത്തെയും അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ പ്രചാരണരംഗത്തുനിന്നു വിട്ടുനിന്ന കോണ്‍ഗ്രസ് മനഃസാക്ഷി വോട്ടിനാണ് നിര്‍ദേശം നല്‍കിയത്. കെ.എം. മാണിയുടെ രണ്ടിലയെ മകനും കൂട്ടരും ഫുട്‌ബോള്‍ ഉപയോഗിച്ചു തോല്‍പ്പിച്ചുവെന്നതും പുതിയ രാഷ്ട്രീയ ചരിത്രം.

കാസര്‍കോഡും തങ്ങളുടെ സ്ഥാനാര്‍ഥി ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചത് ജോസ് വിഭാഗത്തിന് കൂടുതല്‍ കരുത്തായി. ബഌല്‍ ഗ്രാമ പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിലെ ജോയി െമെക്കിള്‍ 598 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്. കോട്ടയം ജില്ലയില്‍ മാത്രം എട്ടു ഉപതെരഞ്ഞെടുപ്പുകളില്‍ ജോസ് പക്ഷം ഇതിനോടകം വിജയിച്ചിട്ടുണ്ട്. അധികാരത്തര്‍ക്കം സംബന്ധിച്ചു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കാനിരിക്കേയുള്ള തെരഞ്ഞെടുപ്പ് വിജയം ജോസ് പക്ഷത്തിന് കരുത്ത് പകരുന്നതാണ്.

ഇതിനിടെ ജോസ് പക്ഷത്തിന്റെ വിജയം സി.പി.എമ്മിനേയും എല്‍.ഡി.എഫിനേയും കൂട്ടുപിടിച്ചാണെന്ന ആരോപണവുമായി ജോസഫ് വിഭാഗം രംഗത്തെത്തി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പൂവത്തിളപ്പ് വാര്‍ഡില്‍ എല്‍.ഡി.എഫ്. നൂറിലേറെ വോട്ടുകള്‍ നേടിയിരുന്നു. എന്നാല്‍, ഉപതെരഞ്ഞെടുപ്പില്‍ 29 വോട്ടില്‍ ഒതുങ്ങിയത് വോട്ടുകച്ചവടത്തിന്റെ തെളിവായി ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. ജോസ് പക്ഷം എല്‍.ഡി.എഫുമായി പുതിയ രാഷ്ട്രീയ ബാന്ധവത്തിന് തുടക്കമിട്ടതായാണു ജോസഫ് വിഭാഗം പ്രചരിപ്പിക്കുന്നത്.

രണ്ടില ചിഹ്നഹ്നഹ്‌നം നിഷേധിച്ചിട്ടും യഥാര്‍ഥ ജനാധിപത്യ വിശ്വാസികള്‍ ആര്‍ക്കൊപ്പമാണെന്നു ഉപതെരെഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചെന്നാണു ജോസ് വിഭാഗത്തിന്റെ അവകാശവാദം. ഇനിയെങ്കിലും കേരളാ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങളില്‍നിന്നും പി.ജെ ജോസഫും കൂട്ടരും പിന്മാറണമെന്നു എം.എല്‍.എ.മാരായ ഡോ. എന്‍. ജയരാജും റോഷി അഗസ്റ്റിനും ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പിലെ 15 സീറ്റുകളെച്ചൊല്ലി ജോസഫ് - ജോസ് വിഭാഗങ്ങള്‍ നേരത്തെതന്നെ തമ്മിലടി തുടങ്ങിയിരുന്നു. ഇതോടെ വരാനിരിക്കുന്ന തദേശ സ്വയംഭരണ തെരഞ്ഞെടുപ്പും തമ്മിലടിയുടെ വേദിയാകും. ഉപതെരഞ്ഞെടുപ്പില്‍ കരുതലോടെയായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ്, യു.ഡിഫ് നേതൃത്വത്തിന്റെ നിലപാടുകള്‍ നിര്‍ണായകമാകും.



from mangalam.com https://ift.tt/34zqU7f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages