തെലങ്കാനയിലെ യുവ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കൊടും ക്രൂരന്മാര്‍; ദിശ കൊലപാതകം പോലെ പ്രതികള്‍ കൊന്ന് തള്ളിയത് ഒമ്പത് യുവതികളെ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 18, 2019

തെലങ്കാനയിലെ യുവ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കൊടും ക്രൂരന്മാര്‍; ദിശ കൊലപാതകം പോലെ പ്രതികള്‍ കൊന്ന് തള്ളിയത് ഒമ്പത് യുവതികളെ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

യുവ വനിത വെറ്റിനറി ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കത്തിച്ച പ്രതികളെ തെലുങ്കാന പോലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. കൊല്ലപ്പെട്ട പ്രതികള്‍ നേരത്തെയും ഇത്തരം കൊടും ക്രൂര കൃത്യങ്ങള്‍ നടത്തിയിരുന്നതായി പോലീസിനോട് കുറ്റസമ്മതം നടത്തിയെന്ന് പോലീസ് തന്നെ വ്യക്തമാക്കുന്നു. തെലങ്കാനയിലും കര്‍ണാടകയിലുമായി സമാനമായ രീതിയില്‍ ഒമ്പത് സ്ത്രീകള്‍ പ്രതികള്‍ കൊലപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ വ്യക്തമാക്കി.

നാല് പ്രതികളില്‍ രണ്ട് പേരായ് മുഹമ്മദ് ആരിഫ്, ചെന്നകേശവലു എന്നിവരാണ് ഇത്തരത്തില്‍ കുറ്റ സമ്മതം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഒരു പ്രമുഖ ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

പ്രതികള്‍ നാലുപേരും ചേര്‍ന്ന് തെലങ്കാനയില്‍ മൂന്ന് കൊലുപാതകങ്ങളും കര്‍ണാടകയില്‍ ആറ് കൊലപാതകങ്ങളും ചെയ്തുവെന്നാണ് വിവരം. പിടിയിലായ പ്രതികളെ സമാനമായ കേസുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതോടെയാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിയത്. കര്‍ണാടകയില്‍ നിന്നും ഹൈദരാബാദിലേക്ക് ലോറിയില്‍ സഞ്ചരിക്കുമ്പോഴാണ് ഇത്തരത്തില്‍ പ്രതികള്‍ സ്ത്രീകളെ പെടുത്തി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയിരുന്നത്.

കഴിഞ്ഞ നവംബര്‍ 27നായിരുന്നു യുവ വെറ്റിനറി ഡോക്ടര്‍ തെലങ്കാനയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ മൃതദേഹം പാലത്തിന് താഴെ ഇട്ട് കത്തിച്ചു. നാല് പ്രതികളെയും പോലീസ് പിടികൂടിയിരുന്നു. പിന്നാലെ തെളിവെടുപ്പിനിടെ എല്ലാ പ്രികളും പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിയുതിര്‍ത്തതായിരുന്നു എന്നാണ് പോലീസ് വെടിവെയ്പ്പിനെ കുറിച്ച് പറഞ്ഞത്.



from mangalam.com https://ift.tt/36NG6yV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages