പഞ്ചാരക്കൊല്ലി കീഴടക്കി കോറിയും നൈമയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 22, 2019

പഞ്ചാരക്കൊല്ലി കീഴടക്കി കോറിയും നൈമയും

മാനന്തവാടി: രാജ്യാന്തര പര്‍വത െസെക്ലിങ്‌ മത്സരമായ എം.ടി.ബി. കേരള ആറാം ലക്കത്തില്‍ കാനഡയുടെ കോറി വാലസും (സമയം1:43:27:664) ജര്‍മനിയുടെ െനെമ ഡീസ്‌നറും (1:23:42:932) ചാമ്പ്യന്മാരായി.
പുരുഷ വിഭാഗത്തില്‍ ഇറാന്റെ ഫര്‍സാദ്‌ ഖോദയാരി (1:43:33:288) രണ്ടാമതും ഇന്ത്യയുടെ ശിവെന്‍ മൂന്നാമതും ഫിനിഷ്‌ ചെയ്‌തു. വനിതകളുടെ മത്സരത്തില്‍ നേപ്പാളിന്റെ ലക്ഷ്‌മി മഗര്‍(1:37:37:490) െനെമയ്‌ക്കു പിന്നില്‍ ഫിനിഷ്‌ ചെയ്‌തു. ഇന്ത്യയുടെ പൂനം റാണ (1:44:53:490) മൂന്നാം സ്‌ഥാനത്തെത്തി.
പുരുഷന്മാര്‍ക്കുള്ള ദേശീയ വിഭാഗ മത്സരത്തില്‍ ഹിമാചല്‍ പ്രദേശിന്റെ ശിവെയ്‌ന്‍ (1:53:51:054) ഒന്നാമതും കര്‍ണാടകയുടെ കിരണ്‍ കുമാര്‍ രാജു (1:54:34:258) രണ്ടാമതും ഉത്തരാഖണ്ഡിന്റെ ദേവേന്ദര്‍ കുമാര്‍ മൂന്നും സ്‌ഥാനത്തും ഫിനിഷ്‌ ചെയ്‌തു. വനിതകള്‍ക്കായുള്ള ദേശീയ മത്സരത്തില്‍ ഉത്തരാഖണ്ഡിന്റെ പൂനം റാണ ഒന്നാമതെത്തി. മഹാരാഷ്ര്‌ടയുടെ പ്രിയങ്ക ശിവാജി കരന്ദെ രണ്ടാമതും(1:49:58:096) കര്‍ണാടകയുടെ ജോത്സ്‌ന മൂന്നാമതും (2:03:02:868) ഫിനിഷ്‌ ചെയ്‌തു. അമച്വര്‍ മത്സരത്തിലെ ചാമ്പ്യന്‍ ഇടുക്കിക്കാരി ജിനി മോള്‍ നാലാമതും ഫിനിഷ്‌ ചെയ്‌തു.
മത്സരത്തിലെ ജേതാവിന്‌ 1.5 ലക്ഷം രൂപയാണു സമ്മാനം. രണ്ട്‌, മൂന്ന്‌, നാല്‌, അഞ്ച്‌ സ്‌ഥാനം നേടിയവര്‍ക്കു യഥാക്രമം 1,00,000, 50,000, 25,000, 20,000 രൂപ വീതം ലഭിക്കും. ദേശീയ ക്രോസ്‌ കണ്‍ട്രി മത്സരത്തിലെ വിജയിക്ക്‌ 1,00,000 രൂപയാണു സമ്മാനം. ഫണ്‍ ആന്‍ഡ്‌ ത്രില്‍ ചലഞ്ചിലെ ആദ്യ മൂന്നു സ്‌ഥാനക്കാര്‍ക്ക്‌ സാക്ഷ്യപത്രങ്ങള്‍ ലഭിക്കും. മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി ടീ എന്‍വയറണ്‍സ്‌ തേയിലത്തോട്ടത്തിലെ 4.8 കിലോ മീറ്റര്‍ െദെര്‍ഘ്യമുള്ള ട്രാക്കിലായിരുന്നു മത്സരങ്ങള്‍. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മത്സരങ്ങള്‍ഫ്ല ാഗ്‌ ഓഫ്‌ ചെയ്‌തു.
കേരള ടൂറിസം വകുപ്പിന്റെ കേരള അഡ്വഞ്ചര്‍ ടൂറിസം പ്ര?മോഷന്‍ സൊെസെറ്റി (കെ.എ.ടി.പി.എസ്‌.), വയനാട്‌ ജില്ലാ ടൂറിസം പ്ര?മോഷന്‍ കൗണ്‍സില്‍, െസെക്ലിങ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ എന്നിവര്‍ സംയുക്‌തമായാണു മത്സരം സംഘടിപ്പിച്ചത്‌. ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നുള്ള 78 താരങ്ങള്‍ പുരുഷ വിഭാഗത്തില്‍ മത്സരിച്ചു. രാജ്യാന്തര മത്സരങ്ങള്‍ ഒരേ ട്രാക്കില്‍ ഒരുമിച്ചാണ്‌ തുടങ്ങിയത്‌. 4.8 കിലോ മീറ്റര്‍ വരുന്ന ട്രാക്കില്‍ എട്ടു ലാപ്പുകളിലായി ആകെ 38.4 കിലോ മീറ്ററാണു പൂര്‍ത്തിയാക്കേണ്ടിയിരുന്നത്‌. ആദ്യ ലാപ്പില്‍ കാനഡയുടെ കോറി വാലസും ഇറാന്റെ ഫര്‍സാദ്‌ ഖോദയാരിയും ഒപ്പത്തിനൊപ്പമായിരുന്നു. ഏഴാം ലാപ്പു വരെ ഫര്‍സാദ്‌ വ്യക്‌തമായ ലീഡ്‌ പുലര്‍ത്തി.
അവസാന ലാപ്പില്‍ കോറി വാലസ്‌ അതിവേഗം ഫര്‍സാദിനെ കവച്ചു വച്ചു. ഒടുവില്‍ കോറി വാലസ്‌ ഫിനിഷ്‌ ചെയ്യുമ്പോള്‍ ഫര്‍സാദ്‌ ആറ്‌ സെക്കന്‍ഡ്‌ മാത്രം പിന്നിലായിരുന്നു.
ആദ്യ ലാപ്പു മുതല്‍ തന്നെ ഇന്ത്യയുടെ ശിവെന്‍ മൂന്നാം സ്‌ഥാനത്ത്‌ ലീഡ്‌ ചെയ്‌തു. രണ്ടും മൂന്നും ലാപ്പില്‍ മ്യാന്‍മാറിന്റെ സോ എ ഖു ഉയര്‍ത്തിയ വെല്ലുവിളിയെ ശിവെന്‍ അനായാസം മറി കടന്നു. 2016, 18 വര്‍ഷങ്ങളിലെ എംടിബി കേരള ദേശീയ ചാമ്പ്യനായിരുന്ന കിരണ്‍ കുമാര്‍ രാജുവിനെ മറികടന്നാണ്‌ ഹിമാചല്‍ പ്രദേശ്‌ സ്വദേശിയായ ശിവെന്‍ മൂന്നാം സ്‌ഥാനവും ദേശീയ വിഭാഗത്തില്‍ ഒന്നാം സ്‌ഥാനവും നേടിയത്‌. പര്‍വത െസെക്ലിങ്‌ ലോകത്തെ മികച്ച മാരത്തണ്‍ താരമായ കോറി വാലസ്‌ തന്റെ പദ്ധതിക്കനുസരിച്ച്‌ തന്നെയാണു മുന്നേറിയത്‌. നിലവാരമുള്ളതാണ്‌ ഈ ട്രാക്കെന്ന്‌ അദ്ദേഹം പറഞ്ഞു. ഒരു ഘട്ടത്തില്‍ ഫര്‍സാദ്‌ ഖോദയാരിയുമായി 30 സെക്കന്‍ഡുകളുടെ വ്യത്യാസമുണ്ടായിരുന്നെങ്കിലും കരുതി വച്ച ഊര്‍ജം അവസാന രണ്ട്‌ ലാപ്പുകളില്‍ സഹായത്തിനെത്തിയെന്നും കോറി കൂട്ടിച്ചേര്‍ത്തു. 24 മണിക്കൂര്‍ മുമ്പ്‌ മാത്രമാണ്‌ ഫര്‍സാദ്‌ മാനന്തവാടിയിലെത്തിയത്‌. പൂജ്യം ഡിഗ്രി തണുപ്പില്‍ നിന്നാണ്‌ ഇവിടെയെത്തിയത്‌. അവസാന ലാപ്പില്‍ ഹൃദയമിടിപ്പ്‌ ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ഊര്‍ജം പൂര്‍ണമായി ഉപയോഗിക്കാനായില്ലെന്നു ഫര്‍സാദ്‌ പറഞ്ഞു.



from mangalam.com https://ift.tt/2sVoQco
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages