കട്ടക്ക്: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍ തികയ്‌ക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനെന്ന നേട്ടം വെസ്‌റ്റിന്‍ഡീസിന്റെ ഷായ് ഹോപ്പിന്. ഇന്ത്യക്കെതിരേ നടന്ന മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിലാണു ഹോപ്പ് 3000 തികച്ചത്. മത്സരത്തില്‍ 42 റണ്ണെടുക്കാന്‍ ഹോപ്പിനായി. 67 ഏകദിനങ്ങളില്‍ നിന്നാണു ഹോപ്പ് 3000 റണ്ണെടുത്തത്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയാണ് ഏറ്റവും വേഗത്തില്‍ 3000 റണ്‍ തികച്ച താരം. 57 ഇന്നിങ്‌സുകളിലാണ് ആംല 3000 കടന്നത്. പാകിസ്‌താന്റെ ബാബര്‍ അസം 68 ഇന്നിങ്‌സുകളിലും വെസ്‌റ്റിന്‍ഡീസിന്റെ വിവിയന്‍ റിച്ചാഡ്‌സ് 69 ഇന്നിങ്‌സുകളിലും 3000 തികച്ചു. ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഹോപ്പ് സെഞ്ചുറിയും രണ്ടാം ഏകദിനത്തില്‍ അര്‍ധ സെഞ്ചുറിയും നേടി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന രണ്ടാമത്തെ വിന്‍ഡീസ് താരവുമായി. 1993 ല്‍ ബ്രയാന്‍ ലാറ നേടിയ 1349 റണ്ണാണ് വിന്‍ഡീസ് റെക്കോഡ്. ഈ നേട്ടത്തിന് നാല് റണ്‍ അകലെ ഹോപ് വീണു.
from mangalam.com https://ift.tt/2ZfXji1
via IFTTT
No comments:
Post a Comment