ദോഹ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂളിന് ഫിഫയുടെക്ല ബ് ലോകകപ്പ് ഫുട്‌ബോള്‍ കിരീടം. ദോഹയിലെ ഖലീഫ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ കോപാ ലിബട്ടഡോറസ് ജേതാക്കളും ബ്രസീലിയന്‍ക്ല ബുമായ ഫ്‌ളമെംഗോയെ 1-0 ത്തിനാണു ലിവര്‍പൂള്‍ തോല്‍പ്പിച്ചത്.
ചരിത്രത്തില്‍ ആദ്യമായാണു ലിവര്‍പൂള്‍ക്ല ബ് ലോകകപ്പ് ജേതാക്കളാകുന്നത്. ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ക്കു പിന്നാലെയാണ് ആന്‍ഫീല്‍ഡിലേക്കുക്ല ബ് ലോകകപ്പ് കിരീടവുമെത്തുന്നത്. ഫൈനല്‍ നിശ്‌ചിത സമയത്ത് ഗോള്‍രഹിതമായതിനെ തുടര്‍ന്ന് അധിക സമയത്തേക്കു നീണ്ടു.
99-ാം മിനിറ്റില്‍ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ഫിര്‍മിനോ ഫ്‌ളമെംഗോയുടെ വലകുലുക്കി. സാദിയോ മാനെയുടെ പാസില്‍ നിന്നായിരുന്നു ഫിര്‍മിനോയുടെ ഗോള്‍. 2005 ല്‍ ലിവര്‍പൂള്‍ റണ്ണര്‍ അപ്പായി. അന്ന് സാവോപോളോ എഫ്.സിയോടു 1-0 ത്തിനാണു തോറ്റത്.
മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനു ശേഷം (2008) കബ് ലോകകപ്പ് നേടുന്ന ആദ്യത്തെ പ്രീമിയര്‍ ലീഗ് ക്ലബാണ്. മിന്നുന്ന ഫോമില്‍ കളിക്കുന്ന മുഹമ്മദ് സല ഉള്‍പ്പെടെയുള്ള താരങ്ങള്‍ അണിനിരന്ന ലിവര്‍പൂള്‍ ഫൈനലില്‍ അനായാസം ജയിക്കുമെന്നു കരുതി. യുര്‍ഗന്‍ ക്ലോപ്പെയുടെ ശിഷ്യന്‍മാര്‍ക്ക് ജയത്തിനായി കഠിനാധ്വാനം ചെയ്യേണ്ടി വന്നു. കളിയുടെ ആദ്യപത്ത് മിനിറ്റില്‍ ലിവര്‍പൂളിന്റെ തുടരെത്തുടരെയുള്ള ആക്രമണത്തില്‍ ബ്രസീല്‍ ക്ലബ് വീഴാതെ പിടിച്ചുനിന്നു.അവര്‍ പതിയെ കളിയിലേക്കു തിരിച്ചെത്തി. സലായും ഫിര്‍മിനോയും ഇരച്ചുകയറിയപ്പോള്‍ ഫ്‌ളമെംഗോ ബ്രൂണോ ഹെന്റിക്കിന്റെ മികവില്‍ തിരിച്ചടിച്ചു. 77-ാം മിനിറ്റില്‍ സലാ പന്ത് വലയിലാക്കിയെങ്കിലും ഓഫ് സൈഡായി. മികച്ച മുന്നേറ്റങ്ങളിലൂടെ ഫ്‌ളമെംഗോ ലിവര്‍പൂളിനെ തുടര്‍ച്ചയായി സമ്മര്‍ദ്ദത്തിലാക്കി. രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ ശക്‌തമായി തിരിച്ചുവന്നു. ഇഞ്ചുറി ടൈമില്‍ മാനെയ്‌ക്കെതിരായ ഫൗളില്‍ റഫറി ലിവര്‍പൂളിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചിരുന്നു. ഫ്‌ളമെംഗോ താരങ്ങള്‍ എതിര്‍ത്തതോടെ റഫറി വാറിന്റെ സഹായം തേടി. മാനെയ്‌ക്കെതിരായ ഫൗള്‍ ബോക്‌സിനു പുറത്തായിരുന്നു എന്നു വ്യക്‌തമായതോടെ റഫറി പെനാല്‍റ്റി റദ്ദാക്കി. പിന്നാലെ മത്സരം അധികസമയത്തേക്കു നീണ്ടു. മെക്‌സിക്കോയിലെ മോണ്‍ടെറിയെ 2-1 നു തോല്‍പ്പിച്ചാണു മറികടന്നായിരുന്നു ലിവര്‍പൂള്‍ ഫൈനലില്‍ കടന്നത്. സൗദി അറേബ്യന്‍ ടീം അല്‍ ഹിലാലിനെ 3-1 നു തോല്‍പ്പിച്ചാണു ഫ്‌ളമെംഗോ ഫൈനലില്‍ കടന്നത്.ക്ല ബ് ലോകകപ്പില്‍ റണ്ണര്‍ അപ്പാകുന്ന നാലാമത്തെ ബ്രസീല്‍ ക്ലബാണ് ഫ്‌ളമെംഗോ.
വാസ്‌കോ ഡ ഗാമ (2000), സാന്റോസ് (2011), ഗ്രെമിയോ (2017) എന്നിവരാണു ഫൈനലില്‍ കാലിടറിയ മറ്റുള്ളവര്‍. കഴിഞ്ഞ 13ക്ല ബ് ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ 12 ലും യൂറോപ്യന്‍ ടീമുകളാണു ജേതാക്കളായത്. അതില്‍ ഏഴിലും തുടര്‍ച്ചയുമായി. പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ലൂസേഴ്‌സ് ഫൈനലില്‍ അല്‍ ഹിലാലിനെ കീഴടക്കി (4-3) മോണ്‍ടെറി മൂന്നാം സ്‌ഥാനക്കാരായി. നിശ്‌ചിത സമയത്തും അധിക സമയത്തും ഇരുവരും രണ്ട് ഗോളുകള്‍ വീതമടിച്ചു തുല്യത പാലിച്ചു. അതോട ഷൂട്ടൗട്ട് അനിവാര്യമായി.
from mangalam.com https://ift.tt/2sRtSqs
via IFTTT
No comments:
Post a Comment