സ്കൂൾബാഗിൽനിന്ന് കണ്ടെത്തിയ പാമ്പ്. കോട്ടയ്ക്കൽ: സ്കൂൾബാഗിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തിപരത്തി. തെന്നലയിലെ യു.പി. സ്കൂൾ വിദ്യാർഥിനി അനീഷ വള്ളിക്കാടന്റെ ബാഗിലാണ് പാമ്പിനെ കണ്ടത്. വ്യാഴാഴ്ച രാവിലെ വീട്ടിൽനിന്ന് സ്കൂളിൽപോകാൻ ബാഗ് തുറന്നപ്പോൾ പാമ്പ് പുറത്തേക്ക് ചാടുകയായിരുന്നു. അനീഷ പാമ്പുകടിയേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച സ്കൂൾവിട്ടുവന്ന കുട്ടി ബാഗ് മുറിയിൽവെച്ച് കളിക്കാൻ പോയിരുന്നു. വീടിനകത്ത് കയറിക്കൂടിയ പാമ്പ് ആസമയത്ത് ബാഗിലേക്ക് കയറിയതാകാനാണ് സാധ്യതയെന്ന് കുട്ടിയുടെ പിതാവ് അലവിക്കുട്ടി വള്ളിക്കാടൻ പറഞ്ഞു. സംഭവമുണ്ടായപ്പോൾത്തന്നെ സ്കൂളിൽപ്പോയി അന്വേഷിച്ചിരുന്നുവെന്നും സ്കൂളിൽവെച്ച് പാമ്പ് ബാഗിൽ കയറാനുള്ള യാതൊരു സാഹചര്യവുമില്ലെന്നും അലവിക്കുട്ടി പറഞ്ഞു. content highlights:snake found in students bag
from mathrubhumi.latestnews.rssfeed https://ift.tt/2Ykv7u1
via
IFTTT
No comments:
Post a Comment