തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധിയെടുത്ത് മാറിനിൽക്കേണ്ടതില്ലെന്ന് നേതൃതലത്തിൽ ധാരണ. എന്നാൽ, ചികിത്സ തുടരുന്നതുവരെ അദ്ദേഹത്തിന് വിശ്രമം നൽകും. പാർട്ടി സെക്രട്ടറിയുടെ അസാന്നിധ്യത്തിൽ ദൈനംദിന കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ആർക്കെങ്കിലും ഏകോപനച്ചുമതല നൽകിയേക്കും. ഇപ്പോൾ പാർട്ടി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എം.വി. ഗോവിന്ദന് ചുമതലനൽകാനാണ് സാധ്യത. എ.കെ.ജി. സെന്ററിലെത്തിയ കോടിയേരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. മന്ത്രി എ.കെ. ബാലനും ഒപ്പമുണ്ടായിരുന്നു. ഡൽഹിയിൽ അവെയ്ലബിൾ പൊളിറ്റ് ബ്യൂറോയും എ.കെ.ജി. സെന്ററിൽ ഹാജരായ സെക്രട്ടേറിയറ്റ് അംഗങ്ങളും ഇക്കാര്യം ചർച്ചചെയ്തു. കോടിയേരിക്ക് ചികിത്സയ്ക്കാവശ്യമായ സൗകര്യം ഉറപ്പാക്കിയുള്ള ക്രമീകരണം മതിയെന്ന ധാരണയാണ് നേതൃതലത്തിലുണ്ടായത്. അവധിയപേക്ഷ അടിസ്ഥാനരഹിതം -സി.പി.എം. ചികിത്സയ്ക്കുവേണ്ടി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധിക്ക് അപേക്ഷ നൽകിയെന്നും താത്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്നുള്ള മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണ്. content highlights:kodiyeri balakrishnan to undergo treatment, mv govindan mat get coordination charge
from mathrubhumi.latestnews.rssfeed https://ift.tt/2PdisF2
via
IFTTT
No comments:
Post a Comment