കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കര്‍ഷക പ്രക്ഷോഭവുമായി കത്തോലിക്കാ സഭ ; ഇന്നു കണ്ണൂരില്‍ കര്‍ഷക മഹാസംഗമം ഒരു ലക്ഷം വിശ്വാസികളെ അണിനിരത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 8, 2019

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കര്‍ഷക പ്രക്ഷോഭവുമായി കത്തോലിക്കാ സഭ ; ഇന്നു കണ്ണൂരില്‍ കര്‍ഷക മഹാസംഗമം ഒരു ലക്ഷം വിശ്വാസികളെ അണിനിരത്തും

കോട്ടയം: കാര്‍ഷിക മേഖലയോടുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയ്‌ക്കെതിരേ കര്‍ഷക പ്രക്ഷോഭവുമായി കത്തോലിക്കാ സഭ രംഗത്ത്. കേരളത്തിലെ വിവിധ രൂപതകളുടെ നേതൃത്വത്തില്‍, അതതു പ്രദേശങ്ങളിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി സമരവുമായി രംഗത്തിറങ്ങാനാണു സഭയുടെ തീരുമാനം. ഇന്നു നടക്കുന്ന മലബാര്‍ കര്‍ഷകപ്രക്ഷോഭത്തോടെ സമരത്തിനു തുടക്കമാകും.

നേരത്തെ മലബാറില്‍ രണ്ടു വലിയ കര്‍ഷക പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. തലശേരി അതിരൂപതയുടെ നേതൃത്വത്തില്‍ ഉത്തരമലബാര്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായയുളള കര്‍ഷക മഹാസംഗമമാണ് ഇന്നു കണ്ണൂര്‍ കലക്‌ട്രേറ്റ് െമെതാനിയില്‍ സംഘടിപ്പിച്ചരിക്കുന്നത്. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്യും. പാണത്തൂര്‍ മുതല്‍ കൊട്ടിയൂര്‍ വരെ ആനമതില്‍ നിര്‍മിക്കുക, വനമൃഗശല്യത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കാര്‍ഷിക കടം എഴുതിത്തളളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം. ഒരു ലക്ഷം വിശ്വാസികളെ അണിനിരത്താനാണു സഭയുടെ തീരുമാനം. പാലാ രൂപതയുടെ നേതൃത്വത്തിലുളള കര്‍ഷക സംഗമം 14-നു പാലയില്‍ നടക്കും.

റബര്‍ വിലയിടിവില്‍ സര്‍ക്കാര്‍ തുടരുന്ന അനാസ്ഥ, കുരുമുളക്, കാപ്പി, ഏലം, തേയില, തുടങ്ങിയ വിളകളുടെ വിലയിടിവ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണു പ്രക്ഷോഭം. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ ജനങ്ങള്‍ നേരിടുന്ന തോട്ടം-പുരയിടം വിഷയങ്ങളും പ്രക്ഷോഭത്തില്‍ ഉന്നയിക്കും. കര്‍ഷക സംഗമത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷതവഹിക്കും. കാഞ്ഞിരപ്പളളി രൂപതയുടെ ആഭിമുഖ്യത്തില്‍ ഇന്‍ഫാം ദേശീയ സമ്മളനവും കര്‍ഷക പ്രകടനവും അവകാശപ്രഖ്യാപനവും 15 മുതല്‍ 18 വരെ കട്ടപ്പനയില്‍ നടത്തും. കാഞ്ഞിരപ്പളളി രൂപാതാധ്യക്ഷന്‍ മാര്‍ മാത്യൂ അറയ്ക്കലാണ് ഇന്‍ഫാമിന്റെ രക്ഷാധികാരി.

മലയോര മേഖലയിലെയും തീരദേശങ്ങളിലെയും ഇടനാട്ടിലെയും കാര്‍ഷികരംഗം അപ്പാടെ തകര്‍ന്ന സാഹചര്യത്തിലാണ് കര്‍ഷകസംഗമം നടത്തുന്നതെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റിയന്‍ പറഞ്ഞു. കാര്‍ഷിക വിലയിടിവ് വിഷയത്തിനൊപ്പം ഭൂപതിവ് ചട്ടങ്ങളില്‍ മറ്റു ജില്ലകില്‍ ഇളവ് നല്‍കുമ്പോള്‍ ഇടുക്കി ജില്ലയില്‍ മാത്രം നടപ്പാക്കാനുളള നീക്കത്തിരേ കൂടിയാണ് ഇടുക്കി രൂപതയുടെ പ്രക്ഷോഭം. കത്തോലിക്കാ കോണ്‍ഗ്രസും കാര്‍ഷിക വിഷയങ്ങള്‍ ഉന്നയിച്ചു സമരപാതയിലാണ്.



from mangalam.com https://ift.tt/2rrvc2Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages