നെടുങ്കണ്ടം കസ്റ്റഡിമരണം : സി.ബി.ഐ. അന്വേഷണം ഇനിയും തുടങ്ങിയില്ല; നടപടി നേരിടേണ്ടിയിരുന്ന ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തിരികെ പ്രവേശിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 8, 2019

നെടുങ്കണ്ടം കസ്റ്റഡിമരണം : സി.ബി.ഐ. അന്വേഷണം ഇനിയും തുടങ്ങിയില്ല; നടപടി നേരിടേണ്ടിയിരുന്ന ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തിരികെ പ്രവേശിച്ചു

കൊച്ചി : ഏഴു പോലീസുകാരും ജയില്‍ ഉദ്യോഗസ്ഥരും ആരോപണവിധേയരായ നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ സി.ബി.ഐ. അന്വേഷണം ഇനിയും തുടങ്ങിയില്ല. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന കാരണത്താല്‍ കേസ് സി.ബി.ഐയ്ക്കു വിട്ടു സര്‍ക്കാര്‍ ഉത്തരവായി രണ്ടരമാസം പിന്നിട്ടിട്ടും കേസന്വേഷണ നടപടികളായില്ല. കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ ബന്ധുക്കള്‍ ഇതു ചോദ്യംചെയ്തു നിയമ നടപടിക്കൊരുങ്ങുകയാണ്.

രാജ്കുമാറിന്റെ മരണത്തിലേക്കു നയിച്ച സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്ന ഹര്‍ജി െഹെക്കോടതിയില്‍ നിലനില്‍ക്കെയാണ് അത് അന്വേഷിക്കാതെ കസ്റ്റഡി മരണക്കേസ്മാത്രം ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. അനധികൃത കസ്റ്റഡിയില്‍ രാജ്കുമാര്‍ മരിച്ച സാഹചര്യത്തില്‍ പുറമേനിന്നു ഫോറന്‍സിക് വിദഗ്ധന്റെ അഭിപ്രായംകൂടി തേടണമെന്നു ബന്ധുക്കള്‍ ആവശ്യപ്പെട്ടതോടെസര്‍ക്കാര്‍ തിരക്കിട്ടു സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

കേസ് അന്വേഷിക്കാന്‍ തയാറായ സി.ബി.ഐ. കേസിന്റെ രേഖകളടങ്ങിയ ഫയല്‍ െകെമാറാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ടു രംഗത്തെത്തി. കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നിനു സി.ബി.ഐയ്ക്കു രേഖകള്‍ െകെമാറാന്‍ െഹെക്കോടതി ഉത്തരവായി. സി.ബി.ഐ. പ്രത്യേകമായി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങുകയാണ് ഇനി വേണ്ടത്.

അന്വേഷണം തുടങ്ങാത്ത സാഹചര്യത്തില്‍ കേസില്‍ വകുപ്പുതല നടപടി നേരിടേണ്ടിയിരുന്ന ഉദ്യോഗസ്ഥര്‍ പലരും തിരികെ സര്‍വീസില്‍ പ്രവേശിച്ചുകഴിഞ്ഞു. കസ്റ്റഡിമരണക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന പീരുമേട് സബ് ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ബാസ്റ്റിന്‍ ബോസ്‌കോ മുതല്‍ താല്‍ക്കാലിക വാര്‍ഡന്‍ സുഭാഷ് വരെയുള്ളവര്‍ ഇതിനകം ജോലിയില്‍ തിരികെ പ്രവേശിച്ചുകഴിഞ്ഞു. ചിലരെ സ്ഥലംമാറ്റിയിട്ടുമുണ്ട്.

കഴിഞ്ഞ ജൂണ്‍ 12നാണ് ചിട്ടി ഇടപാടുകാരനായ രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്താന്‍ െവെകിയ പോലീസ് നാലു ദിവസം കഴിഞ്ഞു രാജ്കുമാറിനെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ഇയാളെ ജൂണ്‍ 17നു പീരുമേട് സബ് ജയിലില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നുണ്ടായ ക്രൂരമര്‍ദനത്തില്‍ 21നു മരിച്ചെന്നാണ് കേസ്.



from mangalam.com https://ift.tt/2RzQlma
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages