കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി,ആദ്യ ലീഡ് ബിജെപിക്ക്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 8, 2019

കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി,ആദ്യ ലീഡ് ബിജെപിക്ക്‌

ബെംഗളൂരു: കർണാടകത്തിൽ നാല് മാസം പൂർത്തിയായ ബി.ജെ.പി. സർക്കാരിന്റെ ഭാവി നിർണയിക്കുന്ന 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 15 മണ്ഡലങ്ങളിലേയും വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് തന്നെ ആരംഭിച്ചു.ആദ്യ ഫല സൂചനകൾ ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമാണ്. അനുകൂലമായ എക്സിറ്റ് പോൾ ഫലത്തിലാണ് ബി.ജെ.പി.യുടെ മുഴുവൻ പ്രതീക്ഷയും. എന്നാൽ സിറ്റിങ് സീറ്റുകൾ നിലനിർത്തുമെന്നാണ് കോൺഗ്രസിന്റെയും ജെ.ഡി.എസിന്റെയും അവകാശവാദം. വിവിധ എക്സിറ്റ് പോളുകൾ ബി.ജെ.പി.ക്ക് 13 സീറ്റുകൾവരെ ലഭിക്കുമെന്നാണ് പ്രവചിച്ചത്. 67.91 ശതമാനമായിരുന്നു പോളിങ്. കുറഞ്ഞത് ആറുസീറ്റിൽ വിജയിക്കാനായില്ലെങ്കിൽ സർക്കാർ പ്രതിസന്ധിയിലാകും. ഇത്തരമൊരു സാഹചര്യം വന്നാൽ സർക്കാരിനെ നിലനിർത്താൻ ജെ.ഡി.എസിന്റെ പിന്തുണ തേടേണ്ടിവരും. അതിനാൽ ജെ.ഡി.എസിന്റെ നിലപാടാണ് നിർണായകം. ബി.ജെ.പി.ക്ക് ഭൂരിപക്ഷം ഉറപ്പാക്കാനായില്ലെങ്കിൽ ജെ.ഡി.എസുമായി സഖ്യത്തിന് തയ്യാറാണെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച് 17 കോൺഗ്രസ്, ജെ.ഡി.എസ്. എം.എൽ.എ.മാർ രാജിവെച്ചതിനെ ത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉപതിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ നിയമസഭയിലെ അംഗബലം 222 ആവും. ബി.ജെ.പി.ക്ക് ഒരു സ്വതന്ത്രൻ അടക്കം 106 പേരുടെ പിന്തുണയാണിപ്പോഴുള്ളത്. കോൺഗ്രസിന് 66 പേരുടെയും ജെ.ഡി.എസിന് 34 പേരുടെയും പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് 112 പേരുടെ പിന്തുണ വേണം. തിരഞ്ഞെടുപ്പ് നടന്ന 13 മണ്ഡലങ്ങളിൽ കോൺഗ്രസ്, ജെ.ഡി.എസ്. വിമതരെയാണ് ബി.ജെ.പി. സ്ഥാനാർഥിയാക്കിയത്. നിയമസഭാ സ്പീക്കർ ഇവരെ അയോഗ്യരാക്കിയെങ്കിലും മത്സരിക്കാൻ സുപ്രീംകോടതി അനുമതി നൽകുകയായിരുന്നു. കുറഞ്ഞത് 13 സീറ്റിൽ ബി.ജെ.പി. വിജയിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അവകാശപ്പെട്ടു. ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കുമെന്നും തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സർക്കാരിന് രാജിവെക്കേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. കക്ഷിനില നിലവിൽ നിയമസഭയിലെ അംഗബലം-207 ബി.ജെ.പി. - 106 (ഒരു സ്വതന്ത്രൻ അടക്കം) കോൺഗ്രസ്- 66 ജെ.ഡി.എസ്. - 34 ബി.എസ്.പി. -ഒന്ന് ഉപതിരഞ്ഞെടുപ്പ് നടന്നത്-15 തിരഞ്ഞെടുപ്പ് നടക്കാനുള്ളത്-രണ്ട് Content Highlights:Karnataka byelection result- Counting of votes


from mathrubhumi.latestnews.rssfeed https://ift.tt/2sYPTnm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages