കൊല്ലം: കൊല്ലം, കാവനാട്ട് ദമ്പതികൾക്ക് നേരെ സദാചാര ആക്രമണം. കാറിൽ യാത്ര ചെയ്ത ദമ്പതികളെ അഞ്ചംഗ സംഘം ആക്രമിച്ചു. സംഭവത്തിൽ ശക്തികുളങ്ങര സ്വദേശികളായ സുനി, കണ്ണൻ, കാവനാട് സ്വദേശി വിജയലാൽ എന്നിവർ അറസ്റ്റിലായി. സംഘത്തിലെ രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശക്തികുളങ്ങര പോലീസ്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. കൊല്ലം കുണ്ടറ സ്വദേശികളാണ് ദമ്പതികൾ. സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേയ്ക്കുള്ള യാത്രാമധ്യേ കാവാനാട്ടുവെച്ച് ദമ്പതികളും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിന് തകരാറുണ്ടായി. ഇതേ തുടർന്ന് തകരാർ പരിശോധിക്കുകയായിരുന്നു യുവാവ്. ഇതിനിടയിലാണ് അഞ്ചംഗ സംഘം ചോദ്യങ്ങളുമായി എത്തിയത്. ഇവർ യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ചതായാണ് ആരോപണം. യുവതിക്ക് നേരെയും ആക്രമണമുണ്ടായി. തുടർന്ന് ദമ്പതികൾ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു. അത് കൂടുതൽ പ്രകോപനത്തിന് കാരണമായി. കാറിലുണ്ടായിരുന്ന അരയ്ക്ക് താഴെ സ്വാധീനമില്ലാത്ത ഇവരുടെ സുഹൃത്ത് ഉൾപ്പെടെ നാല് പേരെയും സംഘം മർദ്ദിച്ചു. സംഭവ സ്ഥലത്ത് എത്തിയപോലീസ്മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് പേർ സ്ഥലത്ത് നിന്ന് രക്ഷപെട്ടിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശക്തികുളങ്ങര പോലീസ്. Content Highlights:Moral Police attack in Kollam; couples and friends are attacked by five men
from mathrubhumi.latestnews.rssfeed https://ift.tt/2sgXKMU
via
IFTTT
No comments:
Post a Comment