ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും അപഹസിച്ച് ബി.ജെ.പി. നേതാവ്. ഹരിയാണ ആഭ്യന്തരമന്ത്രി അനിൽ വിജാണ് രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ട്വിറ്ററിൽ രംഗത്തെത്തിയത്. ജീവനുള്ള പെട്രോൾ ബോംബുകളാണ് രാഹുലും പ്രിയങ്കയുമെന്നായിരുന്നു അനിൽ വിജിന്റെ പരാമർശം. പ്രിയങ്കാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സൂക്ഷിക്കുക. അവർ ജീവനുള്ള പെട്രോൾ ബോംബുകളാണ്. എവിടെയൊക്കെ അവർ പോകുന്നുണ്ടോ അവിടെയെല്ലാം അവർ തീപിടിപ്പിക്കുകയും പൊതുമുതലുകൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്യും- എന്നായിരുന്നു അനിൽ വിജിന്റെ ട്വീറ്റ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ഉത്തർപ്രദേശിലെ മീററ്റിലേക്ക് പോകുന്നതിൽനിന്ന് രാഹുലിനെയും പ്രിയങ്കയെയും ചൊവ്വാഴ്ച പോലീസ് തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിജിന്റെ ട്വീറ്റ്. Beware of @priyankagandhi and @RahulGandhi as they are live Petrol Bombs where ever they go they ignite fire and cause loss to Public Property. — ANIL VIJ MINISTER HARYANA (@anilvijminister) December 24, 2019 content highlights:rahul gandhi and priyanka gandhi are like petrol bombs says haryana home minister anil vij
from mathrubhumi.latestnews.rssfeed https://ift.tt/2s9jP07
via
IFTTT
No comments:
Post a Comment