ലോകം ക്രിസ്മസ് ആഘോഷനിറവില്‍: ദേവാലയങ്ങളില്‍ തിരുപ്പിറവി ശുശ്രൂഷകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 24, 2019

ലോകം ക്രിസ്മസ് ആഘോഷനിറവില്‍: ദേവാലയങ്ങളില്‍ തിരുപ്പിറവി ശുശ്രൂഷകള്‍

തിരുവനന്തപുരം/ കൊച്ചി/ കൊഴിക്കോട്: ലോകത്തിന് മുഴുവൻ മനുഷ്യരാശിക്കും ശാന്തിയും സമാധാനവുമേകി തിരുപിറവിയുടെ നന്മയുമായി വിശ്വാസികൾ ക്രിസ്മസ് ആഘോഷിക്കുന്നു. ബെത്ലഹേമിലെ പുൽത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നതിനെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ പങ്കുവെച്ചും ദേവാലയങ്ങളിൽ പ്രത്യേകം പ്രാർഥനകൾ നടന്നു. വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ക്രിസ്മസ് ശുശ്രൂഷകൾക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകി. ക്രിസ്തുവന്റെ ജന്മസ്ഥലമായ ബെത്ലഹേമിൽ പാതിരാകുർബാനയിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. കേരളത്തിലെ ദേവാലയങ്ങളിലും രാത്രിയിൽ ക്രിസ്മസ് ശുശ്രൂഷകളും പാതിരാ കുർബാനയും നടന്നു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കർദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയുടെ കാർമികത്വത്തിൽ കുരിശേന്തിയ പ്രദക്ഷിണവും തീയുഴിച്ചിലും നടന്നു. പാളയം സെന്റ് ജോസഫ് പള്ളിയിലും ക്രിസ്മസ് ശിശ്രൂഷ നടന്നു. ആർച്ച് ബിഷപ്പ് ഡോ. എം സൂസേപാക്യം തിരുപിറവി പ്രർഥനകൾക്ക് കാർമികത്വം വഹിച്ചു. ഉണ്ണിയേശുവിന്റെ രൂപം പുൽകൂട്ടിൽ പ്രതിഷ്ഠിച്ച ശേഷം ആർച്ച്ബിഷപ്പ് തിരുപ്പിറവി സന്ദേശം നൽകി. മറ്റ് ആരാധനാലയങ്ങളിലും രാവേറെ നീണ്ട പ്രാർഥനകൾ നടന്നു. മധ്യകേരളത്തിലെ പള്ളികളിലും തിരുപ്പിറവി ശുശ്രൂഷകൾ നടന്നു. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ നടന്ന തിരുപ്പിറവി പ്രാർഥനകളിൽ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിച്ചു. പത്തനംതിട്ട തടിയൂർ ഇമ്മാനുവേൽ പള്ളിയിൽ നടന്ന ക്രിസ്മസ് ശുശ്രൂഷകളിൽ മാർത്തോമാ സഭാ അധ്യക്ഷൻ ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത കാർമ്മികത്വം വഹിച്ചു കൊച്ചി സെന്റ് ഫ്രാൻസിസ് അസീസി കത്തിഡ്രലിൽ നടന്ന പ്രാർഥനകൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ കാർമികത്വം വഹിച്ചു. എളങ്കുളം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന തിരുപിറവി ശിശ്രൂഷകൾക്ക് യാക്കോബായാ സഭാ മെത്രാപൊലിത്തൻ ട്രസ്റ്റി മോർ ഗ്രിഗോറിയോസ് ജോസഫ് കാർമികത്വം വഹിച്ചു. എളിമയോടെ ജീവിക്കാനുള്ള സന്ദേശമാണ് ഒരോ ക്രിസ്മസും നൽകുന്നതെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. തൃശൂർ മരത്തൻകോട് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് പരിശുദ്ധ കതോലിക്കാ ബാവയും നേതൃത്വം നൽകി. തിരുപ്പിറവിയുടെ സന്തോഷവുമായി കോഴിക്കോട്ടെ വിവിധ ദേവാലയങ്ങളിൽ പ്രത്യേകം പ്രർഥനകൾ നടന്നു. ദേവമാതാ കത്തീഡ്രലിലിൽ നടന്ന തിരുപ്പിറവി ശുശ്രൂഷകൾക്ക് കോഴിക്കോട് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ കാർമികത്വം വഹിച്ചു. താമരശ്ശേരി മേരിമാത കത്തീഡ്രലിൽ നടന്ന തിരുകർമങ്ങൾക്ക് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നേതൃത്വം നൽകി. Content Highlights:Churches gear up to ring in Christmas


from mathrubhumi.latestnews.rssfeed https://ift.tt/2EPsmYD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages