ഇത് നെഹ്‌റുവിന്റെയും ഗാന്ധിയുടെയും ഇന്ത്യയല്ല - വിവാദ പ്രസ്താവനയുമായി ഹരിയാണ എംഎല്‍എ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 24, 2019

ഇത് നെഹ്‌റുവിന്റെയും ഗാന്ധിയുടെയും ഇന്ത്യയല്ല - വിവാദ പ്രസ്താവനയുമായി ഹരിയാണ എംഎല്‍എ

ചണ്ഡിഗഢ്: ദേശീയ പൗരത്വ രജിസ്റ്ററിനെയും പൗരത്വ നിയമ ഭേദഗതിയെയും എതിർക്കുന്നവരെ ഒരു മണിക്കൂറിനുള്ളിൽ തുടച്ചുമാറ്റുമെന്ന് ഹരിയാണയിലെ ബിജെപി എംഎൽഎ ലീലാ റാം ഗുർജാർ.ഇന്നത്തെ ഇന്ത്യ ജവഹർലാൽ നെഹ്രുവിന്റെയോ, മഹാത്മാഗാന്ധിയുടെയോ അല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയുമാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കെയ്ഥലിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തുള്ള മുസ്ലീങ്ങളെ രാജ്യം വിട്ടുപോകാൻ നിർബന്ധിക്കുന്ന ഒരു ഗൂഢാലോചനയാണ് ഇതെന്നാണ് മുസ്ലീങ്ങൾ കരുതുന്നതെങ്കിൽ അത്തരത്തിലുള്ള ഒന്നും ഇതിന് പിറകിലില്ലെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്. എന്നാൽ അനധികൃതമായി രാജ്യത്തെത്തിയവർ നിർബന്ധമായും പുറത്തേക്ക് പോകേണ്ടി വരും. ഇത് മൻമോഹൻ സിങ്ങിന്റെയോ, ജവഹർലാൽ നെഹ്റുവിന്റേയോ, ഗാന്ധിയുടെയോ ഇന്ത്യയല്ല, നരേന്ദ്രമോദിയുടെയും അമിതിഷായുടെയും ഇന്ത്യയാണെന്ന് ജനങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. എതിരായി എന്തെങ്കിലും അടയാളം കിട്ടിയാൽ ഒരു നിമിഷത്തിനുള്ളിൽ അവരെ ഞങ്ങൾ തുടച്ചുമാറ്റും. - ഗുർജാർ പറഞ്ഞു. Content Highlights: India not ofGandhi or Nehru but it is of Modi and amit Shah - Haryana MLA Leela Ram Gurjar


from mathrubhumi.latestnews.rssfeed https://ift.tt/379rdai
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages