കണ്ണൂര്‍: കണ്ണൂരിന് ആവേശപ്പഞ്ച് സമ്മാനിച്ച് നാലാമത് ദേശീയ വനിതാ സീനിയര്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തിലും കേരളം ഇടിച്ചു മുന്നേറുന്നു. 69 കിലോ വിഭാഗത്തില്‍ കെ.എ. ഇന്ദ്രജ, 51 കിലോ വിഭാഗത്തില്‍ നിസി ലെയ്‌സി തമ്പി, 75 കിലോ വിഭാഗത്തില്‍ ശീതള്‍ ഷാജി, 57 കിലോ വിഭാഗത്തില്‍ ദിവ്യ ഗണേഷ് എന്നിവര്‍ രണ്ടാം റൗണ്ടില്‍ കടന്നു.
ഇന്ദ്രജ അസമിന്റെ ഗിത്‌മോണി ഗൊഗോയിയെയും ശീതള്‍ ഷാജി മഹാരാഷ്‌ട്രയുടെ റുടുജ ദേവ്‌കറിനെയും നിസി ലെയ്‌സി തമ്പി തമിഴ്‌നാടിന്റെ വി.വിനോദിനിയെയും ദിവ്യ ഗണേഷ് തെലങ്കാനയുടെ ലക്ഷ്‌മി പ്രത്യുഷ കോലയെയും പരാജയപ്പെടുത്തി.
51 കിലോ വിഭാഗത്തില്‍ സവിത (ചണ്ഡീഗഡ്), റിനാ കുമാരി (ബിഹാര്‍), തേജസ്വിനി ജിവ്‌രാഗ് (മഹാരാഷ്‌ട്ര), ഗായത്രി (ഉത്തരാഖണ്ഡ്), നാദിയ ജിഘാട്ട് (ജമ്മു കശ്‌മീര്‍), എന്നിവര്‍ രണ്ടാം റൗണ്ടില്‍ കടന്നു.
54 കിലോ വിഭാഗത്തില്‍ പ്രതീവ ജന (ബംഗാള്‍), സോനം പൂനിയ (രാജസ്‌ഥാന്‍), വിനാക്ഷി (ഹിമാചല്‍ പ്രദേശ്), ജി പ്രതിഭ (തമിഴ്‌നാട്) റിട്ടു (ചണ്ഡീഗഡ്), മന്‍ദീപ്‌കൗര്‍ സന്ധു (പഞ്ചാബ്), റോഷ്‌നി സുബ്ബ (സിക്കിം), ഹേമദാനു (ഉത്തരാഖണ്ഡ്), ടാനു സോളങ്കി (മധ്യപ്രദേശ്), 57 കിലോയില്‍ റിങ്കി ശര്‍മ (ഉത്തര്‍പ്രദേശ്), മഞ്‌ജു (ചണ്ഡീഗഡ്), കുമാരി അതിഥി (ബിഹാര്‍) എന്നിവരും രണ്ടാം റൗണ്ടിലെത്തി. നാളെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കും. ആറിന് ക്വാര്‍ട്ടര്‍ മത്സരങ്ങളും ഏഴിന് സെമിയും എട്ടിന് െഫെനല്‍ മത്സരവും നടക്കും.
from mangalam.com https://ift.tt/37Wksdg
via IFTTT
No comments:
Post a Comment