കൊച്ചി: കേസില്ലാത്ത യാക്കോബായ പള്ളികളുടേയും അവകാശമുന്നയിച്ച് ഓര്‍ത്തഡോക്സ് സഭ സുപ്രീം കോടതിയില്‍. 1995-ലേതടക്കം വിവിധ കോടതിവിധികളില്‍ പരാമര്‍ശിച്ചിട്ടുള്ള 1064 പള്ളികളുടെ പട്ടികയില്‍പ്പെടാത്തതും 1971 നുശേഷം യാക്കോബായ വിശ്വാസികള്‍ക്കുമാത്രമായി സ്ഥാപിച്ചതുമായ 357 പള്ളികളും വിട്ടുകിട്ടണമെന്നാണ് ആവശ്യം. ഈ പള്ളികളുടെ പേരുകളും നിരത്തിയാണ് ഇടക്കാല ഹര്‍ജി സമര്‍പ്പിച്ചത്.
വിധി അനുകൂലമായാല്‍, യാക്കോബായ സഭയുടേതുമാത്രമായ ഈ പള്ളികളും ഓര്‍ത്തഡോക്സ് വിഭാഗത്തിനു സ്വന്തമാകും. തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍, കോട്ടയം സെന്റ് ജോസഫ്സ് കത്തീഡ്രല്‍ എന്നിവയടക്കമുള്ള പള്ളികളിലാണു പുതിയ അവകാശവാദം.
ഇരുപക്ഷത്തുമുള്ള 1064 പള്ളികളുടെ അവകാശമാണ് 1971-ല്‍ രണ്ടാം സമുദായക്കേസിനൊപ്പം ഫയല്‍ ചെയ്ത പട്ടികയില്‍പ്പെടുത്തി ഓര്‍ത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടിരുന്നത്. 2017 ലെ സുപ്രീം കോടതി വിധിയോടെ മലങ്കര സഭയില്‍ രണ്ടു വിഭാഗമില്ലെന്നും സഭ ഒന്നാണെന്നുമാണ് പുതിയ വാദം. യാക്കോബായ വിശ്വാസികളും ഇപ്പോള്‍ മലങ്കര സഭാംഗങ്ങളാണെന്നും അവര്‍ നിര്‍മിച്ച പള്ളികളും മലങ്കര സഭയുടേതാണെന്നും അവര്‍ വാദിക്കുന്നു. 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധി ഈ പള്ളികളിലും നടപ്പാക്കിക്കിട്ടാന്‍ സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നാണ് ആവശ്യം.
അതേസമയം, ഈ പള്ളികള്‍ മലങ്കര സഭയുടെ ഭാഗമല്ലെന്നും സ്വതന്ത്ര ട്രസ്റ്റുകളാണെന്നും യാക്കോബായ സഭ വാദിക്കുന്നു. ഇതു തെളിയിക്കുന്ന രേഖകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. ഈ പള്ളികളുടെ ആധാരം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയെത്തിക്കാന്‍ യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രിഗോറിയോസ് നിര്‍ദേശിച്ചിട്ടുണ്ട്. ട്രസ്റ്റുകളുടേയും സൊസൈറ്റികളുടേയും കീഴിലാണ് പള്ളികള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ ബൈലോയും സമര്‍പ്പിക്കും. ഓര്‍ത്തഡോക്സ് വിഭാഗം പുതുതായി അവകാശവാദമുന്നയിക്കുന്ന 357 പള്ളികളും അന്തോഖ്യാ സിംഹാസനത്തിനു കീഴിലുള്ളതാണെന്നു ജോസഫ് മോര്‍ ഗ്രിഗോറിയോസ് പറഞ്ഞു. പാത്രിയര്‍ക്കീസ് ബാവയുമായി ആത്മീയബന്ധമുള്ള യാക്കോബായ സഭയിലെ വൈദികര്‍മാത്രമേ ഈ പള്ളികളില്‍ ശുശ്രൂഷ നടത്തിയിട്ടുള്ളൂ. ഇവയൊന്നും മലങ്കര സഭയിലെ മുന്‍ കേസുകളില്‍ പ്രതിപാദിച്ചിട്ടുള്ള പള്ളികളല്ലെന്നും ഇവ ഒരു കാലത്തും 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെട്ടിട്ടില്ലെന്നും മലങ്കര അസോസിയേഷനില്‍ പങ്കെടുത്തിട്ടില്ലെന്നും സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയം ചര്‍ച്ച ചെയ്യാന്‍ 27-ന് ഉച്ചകഴിഞ്ഞു രണ്ടരയ്ക്കു പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ യോഗം വിളിച്ചിട്ടുണ്ട്. സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും പങ്കെടുക്കണമെന്നാണ് നിര്‍ദേശം.
from mangalam.com https://ift.tt/2EUgOTO
via IFTTT
No comments:
Post a Comment